ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സമരം ശക്തമാക്കും

sreejith-police-t
SHARE

ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ശ്രീജിത്തിന്റേയും , സമൂഹമാധ്യമ കൂട്ടായ്മയുടേയും തീരുമാനം. കൂടുതൽ സമര പരിപാടികൾ ആലോചിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ ചെയ്യാൻ കഴിയാവുന്നതെല്ലാം ചർച്ചയിൽ ഉറപ്പുനൽകിയെന്നും ,ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് സർക്കാർ നിലപാട്.

മുഖ്യമന്ത്രിയുമായി കഴി‍ഞ്ഞദിവസം നടത്തിയ ചർച്ചയിലും തീരുമാനമാകാത്തതാണ്സമരം ശക്തമാക്കാനുള്ള കാരണം. മരമം വരെ സമരമെന്നാണ് ശ്രീജിത്തിന്റെ നിലപാട്. മകന്റെ മരണത്തിനുത്തരാദികളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന് ശ്രീജിവിന്റെ അമ്മ പറഞ്ഞു 

ശ്രീജിത്തിന്റെ സമരത്തിനൊപ്പം കാണുമെന്നു നവമാധ്യമ കൂട്ടായ്മയും അറിയിച്ചു. ചർച്ചയിൽ സമരക്കാരെ അറിയിച്ചതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.

MORE IN KERALA
SHOW MORE