ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ അമ്മ രമണി ഹൈക്കോടതിയെ സമീപിച്ചു

sreejith-mother
SHARE

ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി ഹൈക്കോടതിയെ സമീപിച്ചു. കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് തടസമായ സ്റ്റേ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അനുകൂല നടപടി ഉണ്ടാകും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. 

ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണത്തിന് തടസമായ ഹൈക്കോടതി സ്റ്റേയ്ക്കെതിരെ ശ്രീജിത്തോ കുടുംബമോ കോടതിയില്‍ പോയാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ഇന്നലെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. അതുകൂടി കണക്കിലെടുത്താണ് ശ്രീജിത്തിന്റെ അമ്മ രമണിയുടെ പേരില്‍ ഹര്‍ജി നല്‍കിയത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും പൊലീസുകാര്‍ക്കെതിരായ നടപടിയ്ക്കും അന്വേഷണത്തിനും തടസമായി നില്‍ക്കുന്ന സ്റ്റേ നീക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായി സര്‍ക്കാര്‍ നടപടി തുടങ്ങിയാല്‍ സമരം അവസാനിപ്പിക്കുമെന്നാണ് ശ്രീജിത്തിന്റെ നിലപാട്. 

സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് ഉടന്‍ ഉത്തരവിറങ്ങുമെന്നാണ് എം.പിമാരായ ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ സമരം െയ്യുന്നവരെ അറിയിച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ സി.ബി.ഐക്ക് പരാതി നല്‍കാനും ശ്രീജിത്തിനൊപ്പമുള്ളവര്‍ ആലോചിക്കുന്നുണ്ട്. ശ്രീജിത്തിന്റെ സമരം 767 ദിവസമായതോടെ പിന്തുണയുമായി സുഹൃത്തുക്കളും റിലേനിരാഹരസമരം തുടങ്ങി. 

MORE IN KERALA
SHOW MORE