കെ.കെ.രാമചന്ദ്രൻ നായരുടെ വിയോഗം ഉൾക്കൊള്ളാനാകാതെ ആലാ ഗ്രാമം

Thumb Image
SHARE

കെ.കെ.രാമചന്ദ്രൻ നായരുടെ വിയോഗം ഉൾക്കൊള്ളാനാകാതെ ആലാ ഗ്രാമം. രാഷട്രീയത്തിനപ്പുറം ജനകീയനായി വളർന്ന നേതാവിന്റെ വിയോഗ വാർത്തയറിഞ്ഞ് നിരവധിപേരാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയത്. 

സ്വന്തം കുടുംബാംഗം നഷ്ടപ്പെട്ടതുപോലെയാണ് ആലാ നിവാസികൾക്ക്. ജനകീയനായ കെ.കെ രാമചന്ദ്രൻ നായരുടെ വേർപാടിൽ നാട്ടുകാരും പാർട്ടി പ്രവർത്തകരും ഏറെ ദു:ഖിതരാണ്. മരണ വാർത്ത അറിഞ്ഞപ്പോൾ മുതൽ ജനങ്ങൾ കെ.കെ.ആറിന്റെ ആലായിലെ വീട്ടിലേക്ക് എത്തി തുടങ്ങിയിരുന്നു. 

നാടിനും ഒപ്പം പാർട്ടിക്കും വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് പാർട്ടിയംഗങ്ങളും പറയുന്നു. 

ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ഓഫിസിൽ നടത്തുന്ന പൊതുദർശനത്തിനും തുടർന്നു നടക്കുന്ന സംസ്കാര ചടങ്ങിനുമുള്ള ഒരുക്കങ്ങൾക്ക് നാട്ടുകാർ മുൻപന്തിയിലുണ്ട്. 

MORE IN KERALA
SHOW MORE