കലോത്സവം; വ്യാജ അപ്പീൽ ഹാജരാക്കിയവർ ഒളിവിൽ

Thumb Image
SHARE

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ വ്യാജ അപ്പീല്‍ ഹാജരാക്കിയ കേസില്‍ മുഖ്യപ്രതികള്‍ ഒളിവില്‍തന്നെ. വ്യാജ സീല്‍ നിര്‍മിച്ച തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 

തിരുവനന്തപുരം സ്വദേശിയായ സജികുമാര്‍, കോഴിക്കോട് സ്വദേശി മുനീര്‍ , വൈശാഖ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താല്‍ മാത്രമേ, വ്യാജ അപ്പീല്‍ കേസില്‍ പുരോഗതിയുണ്ടാകൂ. മൂവരുടേയും മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ഇവരാകട്ടെ, പിടികൊടുക്കാതെ ഒളിച്ചുക്കളി തുടരുന്നു. അറസ്റ്റിലായ സൂരജും ജോബിനും വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. വ്യാജ അപ്പീല്‍ റാക്കറ്റില്‍ കണ്ണികളായ അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ഇതിനിടെ, രക്ഷിതാക്കളേയും കുട്ടികളേയും കേസില്‍ ഉള്‍പ്പെടുത്തരുത്തെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് സംഘം. നേരത്തെ പല കലോല്‍സവങ്ങളിലും സമാനമായി അപ്പീല്‍ തട്ടിപ്പു നടത്തിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. അന്നത്തെ, അപ്പീല്‍ രേഖകള്‍ നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. വ്യാജ അപ്പീലിലെ തട്ടിപ്പുകള്‍ പല രക്ഷിതാക്കള്‍ക്കും അറിയില്ലായിരുന്നു. ഭാവിയില്‍ സമാനമായ അപ്പീല്‍ തട്ടിപ്പുകള്‍ കലോല്‍സവങ്ങളില്‍ നിന്ന് തുരത്താന്‍ കര്‍ശന നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. 

MORE IN KERALA
SHOW MORE