E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

നിരോധന ഉത്തരവിനെതിരെ പരസ്യമായി മാടിനെ അറുത്ത് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്നുകാലി കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് പരസ്യമായി മാടിനെ അറുത്ത് കണ്ണൂരില്‍ യൂത്തുകോണ്‍ഗ്രസുകാരുടെ പ്രതിഷേധം. തായത്തെരു ടൗണില്‍ വാഹനത്തില്‍വെച്ച് മാടിനെ അറുത്ത് നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തായിരുന്നു യുവാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചത്. 

സംസ്ഥാനത്തുടനീളം ബീഫ് വിതരണം നടത്തുമ്പോള്‍ ഒരുപടികൂടി കടന്നായിരുന്നു കണ്ണൂരിലെ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. ഒന്നരവയസുപ്രായം വരുന്ന മാടിനെയാണ് സിറ്റിയില്‍ വെച്ച് യൂത്തുകോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ അറുത്തത്. വാഹനത്തിലെത്തിച്ച മാടിനെ പുറത്തെത്തിച്ച് അറുക്കാനുള്ള ശ്രമത്തിന് എതിര്‍പ്പ് വന്നതോടെ തിരികെ വാഹനത്തില്‍തന്നെ കയറ്റി അവിടെയിട്ട് അറുത്തു.യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന ജില്ലാനേതാക്കള്‍ മുദ്രാവാക്യം വിളിച്ച് സാക്ഷ്യം വഹിച്ചു.ശക്തമായ പ്രതിഷേധം അറിയിക്കാനാണ് മാടിനെ പരസ്യമായി അറുത്തതെന്ന് നേതാക്കള്‍ പറഞ്ഞു. 

മാടിനെ അറുത്ത് നടത്തുന്ന പ്രതിഷേധം കാണാനും സൗജന്യമായി ലഭിക്കുന്ന മാടിറച്ചിവാങ്ങാനും ഒട്ടേറെപേരെത്തി. വാഹനത്തിനുള്ളില്‍വെച്ച് ഇറച്ചി യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ ആളുകള്‍ക്ക് വിതരണം ചെയ്തു.വരുംദിവസങ്ങളില്‍ ബീഫ് വിതരണം ഉള്‍പ്പെടെ നടത്തി പ്രതിഷേധം ശക്തിപ്പെടുത്താനാണ് യൂത്തുകോണ്‍ഗ്രസിന്‍റെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :