ഓഖി: കാണാതായവരുടെ എണ്ണത്തിൽ ആശയക്കുഴപ്പം തുടരുന്നു

Thumb Image
SHARE

ഓഖി ചുഴലിക്കാറ്റ് വീശി ഒരാഴ്ചയാകുമ്പോളും കാണാതായവരുടെ എണ്ണത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഇനി 92 പേരെയാണ് കണ്ടെത്താനുള്ളതെന്ന് സർക്കാർ പറയുമ്പോൾ അതിന്റെ മൂന്നിരട്ടിയിലേറെപ്പേർ കടലിൽ കുടുങ്ങിയെന്നാണ് ലത്തീൻ സഭയും തീരദേശക്കാരും വ്യക്തമാക്കുന്നത്. അതേ സമയം വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ചിൽ ഉൾക്കടലിൽ തുടരുകയാണ്. 

എത്ര പേർ ഇനിയും കടലിൽ ?

ചുഴലിക്കാറ്റ് ദുരന്തക്കാറ്റായി വീശിയിട്ട് ഇന്ന് ഏഴാം നാളാണ്. പക്ഷെ എത്ര പേർ ഇനിയും കടലിലുണ്ടെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഇനി രക്ഷിക്കാനുള്ളത് 92 പേരെയന്നാണ് മുഖ്യമന്ത്രിയും റവന്യൂ വകുപ്പും പറയുന്നത്. എന്നാൽ വീടുകൾ കയറിയിറങ്ങി ലത്തീൻ സഭ ശേഖരിച്ച കണക്ക് പ്രകാരം 247 പേർ തിരികെയെത്താനുണ്ട്. ഇതിൽ 106 പേരാണ് ഓഖി ദുരന്തമുണ്ടായ 29 ,30 തീയതികളിൽ കടലിൽ പോയവർ. ബാക്കി 141 പേർ ദിവസങ്ങൾക്ക് മുൻപ് വലിയ ബോട്ടുകളിലും മറ്റും പോയവരാണ്. 

ഇവരേക്കുറിച്ചും ഇത്രയും ദിവസമായിട്ട് ഒരു വിവരവുമില്ലെന്നണ് നാട്ടുകാർ പറയുന്നത്. വലിയ ബോട്ടുകളിൽ പോയവരുടെ കണക്ക് ഉൾപ്പെടുത്താൻ സർക്കാർ തയാറാകാത്തതാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാൽ തിരച്ചിലിൽ ഇപ്പോൾ കണ്ടെത്തുന്നതിലേറെയും വലിയ ബോട്ടുകളിൽ പോയ വരെയാണെന്നത് മറ്റുളളവരേക്കുറിച്ച ള്ള ആധി വർധിപ്പിക്കുന്നുണ്ട്. അതേ സമയം മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കപ്പലിലുള്ള തിരച്ചിൽ നൂറ് നോട്ടിക്കൽ മൈലിനപ്പുറമുക്ക ഉൾക്കടലിൽ പുരോഗമിക്കുന്നുണ്ട്. കന്യാകുമാരിയിലെ മൽസ്യത്തൊഴിലാളികളുടെ അഭ്യർത്ഥന പ്രകാരം വ്യോമസേനയുടെ മൂന്ന് നിരീക്ഷണ വിമാനവും ഒരു ഹെലികോപ്റ്ററും ഇന്നലെ തിരച്ചിലിൽ അധികകമാ യി പങ്കെടുത്തു. അതേ സമയം ചുഴലിക്കാറ്റിൽ ഇതുവരെ സംസ്ഥാനത്ത് 40 കോടിയുടെ കൃഷി നാശമുണ്ടായെന്ന് സർക്കാർ അറിയിച്ചു. 

കാത്തിരിപ്പിന്റെ എട്ടാം നാൾ

തീരദേശത്ത് കാത്തിരിപ്പിന്റെ എട്ടാം നാളാണിന്ന്. ലക്ഷങ്ങളുടെ സഹായപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്ന് അറിയുമ്പോഴും ഉറ്റവര്‍ എവിടെയെന്ന ചോദ്യമാണ് തീരത്തുനിന്ന് ഉയരുന്നത്. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന ആവശ്യവും ഉയരുന്നു. ഒാഖി ചുഴലിക്കാറ്റില്‍പ്പെട്ട് കോഴിക്കോട് തങ്ങുന്ന ലക്ഷദ്വീപുകാരുടെ അവസാനസംഘം ഇന്ന് നാട്ടിലേക്ക് മടങ്ങും. 105പേരുള്‍പ്പെടുന്ന സംഘം എം.വി.മിനിക്കോയ് എന്ന കപ്പലിലാണ് ബേപ്പൂരില്‍ നിന്ന് അല്‍പസമയത്തിനകം പുറപ്പെടുക. 

MORE IN BREAKING NEWS
SHOW MORE