ക്രിസ്മസ് വിപണിയെ തളർത്തി കേക്കുകളുടെ വിലവർധന

Thumb Image
SHARE

ക്രിസ്മസ് വിപണിയെ തളർത്തി കേക്കുകളുടെ വിലവർധന. പതിനെട്ട് ശതമാനം ജി.എസ്ടി ഏർപ്പെടുത്തിയതോടെയാണ് കേക്കുകളുടെ വില വർധിച്ചത്. ഒരു കിലോ കേക്കിന് നൂറ്റമ്പത് രൂപ വരെ അധികം നൽകേണ്ട സ്ഥിതിയിലാണ് ഉപഭോക്താക്കൾ. 

മുൻപ് അഞ്ചു ശതമാനം മാത്രം വിൽപന നികുതി ഉണ്ടായിരുന്ന കേക്കുകൾക്ക് പതിനെട്ട് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെയാണ് വൻതോതിൽ വില ഉയർന്നത്. പ്രമുഖ ബേക്കറികളിൽനിന്ന് ഒരുകിലോഗ്രാം കേക്ക് വാങ്ങിയാൽ 100 മുതൽ 150 വരെ രൂപ നികുതിയായി നൽകേണ്ട സ്ഥിതിയാണ്. കേക്ക് വാങ്ങാൻ ബേക്കറിയിലെത്തിയപ്പോഴാണ് ജി.എസ്.ടിയുടെ പേരിലുള്ള കൊള്ള ജനം തിരിച്ചറിയുന്നത്. വർഷം ഒന്നരക്കോടിക്കുമുകളിൽ വിറ്റുവരവുള്ള ബേക്കറികൾക്കെല്ലാം പുതിയ നികുതി നിരക്ക് ബാധകമാണ്. ജിഎസ്ടി ഏർപ്പെടുത്തിയതോടെ കേക്കുകളുടെ വിൽപന കുറഞ്ഞതായി ബേക്കറി ഉടമകള്‍ പറയുന്നു.

ഒരു കിലോഗ്രാം കേക്കിന് നിലവാരമനുസരിച്ച് 300 രൂപമുതൽ 900 രൂപ വരെ വിലയുണ്ട്. 900 രൂപ വിലയുള്ള കേക്കിന് 150 രൂപയോളം നികുതിയായി നൽകണം. ക്രിസ്മസ് അടുക്കുമ്പോഴേക്കും വിൽപന കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. 

വിലവർധന ജനങ്ങൾക്ക് അനുഭവപ്പെടാതിരിക്കാൻ ഒരുകിലോഗ്രാമിന്റെ കേക്കെന്ന വ്യാജേന 900 ഗ്രാമിന്റെ കേക്കുകൾ പഴയവിലയ്ക്ക് നൽകുകയാണ് ബ്രാൻഡഡ് കമ്പനികളുടെ തന്ത്രം. 

MORE IN KERALA
SHOW MORE