ഇടതു നേതാക്കളുടെ കയ്യടി നേടി യങ് കാൾ മാർക്സ്

Thumb Image
SHARE

യങ് കാൾ മാർക്സിനു കയ്യടി നൽകി ഇടതു നേതാക്കൾ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കാണാൻ എത്തിയതായിരുന്നു നേതാക്കൾ. അഭ്രപാളികളിൽ പ്രിയ സഖാവിന്റെ ജീവിതം കണ്ട ആവേശത്തിൽ ആയിരുന്നു ഇടതു നേതാക്കൾ. മികച്ച സിനിമഎന്ന് ഏവരും വിലയിരുത്തി. 

ആറു മന്ത്രി മാർ അടക്കം ഒട്ടേറെ നേതാക്കൾ പ്രദർശനം കാണാൻ എത്തിയിരുന്നു. രാത്രി 8:30യ്ക്ക് ഏരീസ് പ്ലസ് തിയേറ്ററിലായിരുന്നു പ്രത്യേക പ്രദർശനം. മാർക്സിന്റെയും ഏഗൽ സിന്റെ യും കഥ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ചലചിത്രമേളയിൽ ലഭിച്ചത്. 

MORE IN KERALA
SHOW MORE