സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനസര്‍ക്ക‍ാര്‍ 3000 കോടിയോളം രൂപ സമാഹരിക്കുന്നു

Thumb Image
SHARE

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനസര്‍ക്ക‍ാര്‍ കടമായും മുന്‍കൂര്‍വായ്പയായും 3000 കോടിയോളം രൂപ സമാഹരിക്കുന്നു. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും കെഎസ്എഫ്ഇയില്‍ നിന്നുമായി 1700 കോടി വായ്പയെടുക്കാനും ബവ്റിജസ് കോര്‍പറേഷനില്‍ നിന്ന് 1000കോടി രൂപ മുന്‍കൂര്‍ നികുതി വാങ്ങാനുമാണ് തീരുമാനം. ഇതേസമയം ട്രഷറി പബ്ലിക് അക്കൗണ്ടിലുള്ള 5630 കോടിരൂപ പുതിയ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. 

കടുത്ത ട്രഷറിനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ക്ഷേമപെന്‍ഷന്‍ വിതരണമടക്കം തടസപ്പെടുമെന്ന സാഹചര്യത്തിലാണ് ധനവകുപ്പിന്റെ പുതിയ നീക്കം. വിവിധ ക്ഷേമനിധിബോര്‍ഡുകളില്‍ നിന്നായി 1200കോടിരൂപ വായ്പയെടുക്കും. കെട്ടിടനിര്‍മാണം, അബ്കാരി, ചെത്തുതൊഴിലാളി, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് വായ്പയെടുക്കുന്നതിന് ധനമന്ത്രി പാര്‍ട്ടിയുടെ അനുമതി തേടിയിട്ടുണ്ട്. ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടിതുകയില്‍ നിന്ന് 500 കോടിരൂപയും വായ്പയായി എടുക്കും. ഇതിന് പുറമെ ബവ്റിജസ് കോര്‍പറേഷനില്‍ നിന്ന് 1000 കോടിരൂപയെങ്കിലും മുന്‍കൂര്‍നികുതിയായി നല്‍കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ കണക്കില്‍ ട്രഷറി പബ്ളിക് അക്കൗണ്ടിൽ കിടക്കുന്ന 5630 കോടി രൂപ പുതിയ അക്കൗണ്ടിലേക്കു മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തിന്് 6,000 കോടിയോളം രൂപ കടമെടുക്കാനാകും. അടുത്തമാസം ഈയിനത്തില്‍ കടമെടുക്കുമ്പോള്‍ നിലവിലെ വായ്പകള്‍ അടച്ചുതീര്‍ക്കാമെന്നും ധനവകുപ്പ് കണക്കുകൂ

MORE IN KERALA
SHOW MORE