പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളുടെ അരങ്ങായി ചലച്ചിത്രമേള

Thumb Image
SHARE

പുതു സിനിമയുടെ വിസ്മയക്കാഴ്ചകള്‍ക്കൊപ്പം പുത്തന്‍ ഫാഷന്റെ അരങ്ങുകൂടിയായി രാജ്യാന്തര ചലച്ചിത്രമേള, കേരളത്തിലെ ചെറുപ്പകാരായ യുവതിയുവാക്കളുടെ പുത്തന്‍ ഫാഷന്‍പരീക്ഷണങ്ങള്‍ കാണാം. 

മൂക്കില്‍ ജിമ്മിക്കിയിട്ടവര്‍, മുടിയില്‍ കലാപരാമായ അഴിച്ചുപണി നടത്തിയവര്‍, വേഷവിധാനങ്ങളിലെ വ്യത്യസ്ത പരീക്ഷണങ്ങള്‍, അങ്ങനെ പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളുടെയും മേളയായിരുന്നു ഇൗ വര്‍ഷത്തെ രാജ്യാന്തര ചലചിത്രോല്‍സവം. ലോകസിനിമയുടെ വൈവിധ്യം ആസ്വദിക്കുന്നതിനൊപ്പം പുത്തന്‍ തലമുറയുടെ വേറിട്ട സമീപനത്തെയും മനസ്സിലാക്കാനുള്ള അവസരമായി ഐ.എഫ്.എഫ്.കെ. 

തിങ്ങിനിറഞ്ഞ സിനിമാപ്രേമികള്‍ക്കിടയിലെ വേറിട്ട മുഖങ്ങള്‍ കൂടുതലും ടാഗോര്‍ തീയറ്ററിലായിരുന്നു. ചുരുളന്‍ മുടിയുടെ അഴക് ആസ്വദിക്കാന്‍ സമയം കണ്ടെത്തി ചിലര്‍. തലേക്കെട്ടുമായി പെണ്‍പട. കാലന്‍ കുടയും കുട്ടി നിക്കറും കൈയ്യിലി മുണ്ടും, അങ്ങനെ നീണ്ടു പോകുന്നു പരീക്ഷണങ്ങള്‍. വ്യത്യസ്തയില്‍ ആണ്‍പടയും പെണ്‍പടയും ഒരുപോലെ ഒപ്പത്തിനൊപ്പം. 

ചലചിത്ര ആസ്വാദനത്തിനു പുറമേ വര്‍ണകാഴ്ചകളുടെ വിരുന്ന് കൂടിയായിരുന്നു സിനിമയുടെ ഉത്സവം 

MORE IN KERALA
SHOW MORE