ചലച്ചിത്രമേളയിലെ തിരക്കുകളിലല്ല, പൊലീസ് സ്റ്റേഷനിലാണ് കാര്യം

Thumb Image
SHARE

ചലചിത്ര മേളയുടെ തിരക്കുകള്‍ മാറ്റി വച്ച് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് റഷ്യന്‍ സംവിധായകന്‍. ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ അലക്സാന്ദ്രോ സുക്കറോവാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനരീതികള്‍ കാണാന്‍ സമയം കണ്ടെത്തിയത്. 

തിരക്കുകള്‍ക്കിടയില്‍ പോകുന്ന രാജ്യത്തെക്കുറിച്ച് അല്‍പസമയം അറിയുക. അവരുടെ ജീവിതരീതികളും സാമൂഹികാവസ്ഥയും മനസിലാക്കുക. ചെറുപ്പം മുതലെയുള്ളതാണ് അലക്സാന്ദ്രോ സുകറോവിന് ഈ ശീലം. 

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിയ സുകറോവും സംഘവും സ്റ്റേഷന്റെ പ്രവര്‍ത്തനരീതി ചോദിച്ചറിഞ്ഞു. പരിഭാഷകനുണ്ടായതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി.കേരളം തന്നെ അല്‍ഭുതപ്പെടുത്തിയെന്നായിരുന്നു സുക്കറോവിന്റ പ്രതികരണം അസിസ്റ്റന്റ് കമ്മീഷണര്‍ ജെ കെ ദിനിലിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാര്യങ്ങള്‍ പറഞ്ഞുനല്‍കിയത്. അരമണിക്കൂറിലധികം നീണ്ട സന്ദര്‍ശനത്തിന് ശേഷം, എല്ലാവര്‍ക്കും കൈകൊടുത്തിറങ്ങിയ സുക്കറോവ് വീണ്ടും സിനിമയുടെ തിരക്കിലേക്ക് നീങ്ങി. 

MORE IN KERALA
SHOW MORE