സ്ത്രീശാക്തീകരണത്തിൽ രാജ്യം ഏറെ മുന്നോട്ടുപോകാനുണ്ട്: ബർഖ ദത്ത്

Thumb Image
SHARE

സ്ത്രീശാക്തീകരണത്തിൽ രാജ്യം ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്ത്. കൊച്ചിയിൽ വനിത വുമൺ ഒാഫ് ദി ഈയർ പുരസ്കാരം സാമൂഹ്യപ്രവർത്തകയായ സിസ്റ്റർ സുധ വർഗീസിനു സമ്മാനിക്കുകയായിരുന്നു അവർ. ബിഹാറിലെ ഏറ്റവും താഴേത്തട്ടിലുള്ള മുസാഹർ സമൂഹത്തെ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് സിസ്റ്റർ സുധ വർഗീസ് പറഞ്ഞു. 

ബിഹാറിലെ മഹാദലിത് വിഭാഗത്തിൽപ്പെട്ട 'മുസഹർ' സമൂഹത്തിന്റെ ഉന്നമനത്തിനായി ഒട്ടേറെ വെല്ലുവിളികൾ അതിജീവിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് സിസ്റ്റർ സുധ വർഗീസിനെ വനിത വുമൺ ഓഫ് ദ് ഇയർ പുരസ്കാരത്തിന് അർഹയാക്കിയത്. രാജ്യത്തെ സ്ത്രീജീവിതം മാറിയിട്ടുണ്ടെങ്കിലും ഇനിയും ഒരുപാടു മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ടെന്നു പുരസ്കാരം സമ്മാനിച്ച് മാധ്യമപ്രവർത്തക ബർഖ ദത്ത് പറഞ്ഞു. 

ബിഹാറിലെ മേൽജാതിക്കാരുടെ ലൈംഗിക, സാമ്പത്തിക ചൂഷണത്തിന് എതിരെ മുസഹറുകളെ അണിനിരത്തി നാരി ഗുഞ്ജൻ എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവർത്തിക്കുമ്പോൾ വധഭീഷണി ഉൾപ്പെടെയുള്ളവ നേരിടേണ്ടിവന്നതായി കോട്ടയം സ്വദേശിയായ സിസ്റ്റർ സുധ വർഗീസ് പറഞ്ഞു. 

സിസ്റ്റർ സുധ വർഗീസിനെപ്പോലെ പ്രചോദനം പകരുന്ന വ്യക്തിത്വങ്ങളെയാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്ന് കൊച്ചി മെട്രോ മുൻ എം.ഡി. ഏലിയാസ് ജോർജ് പറഞ്ഞു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററും ഡയറക്ടറുമായ ഹർഷ മാത്യു, വനിത എഡിറ്റർ ഇൻ ചാർജ് എം.മധുചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

MORE IN KERALA
SHOW MORE