കുറ്റം തെളിഞ്ഞെങ്കിലും നിരപരാധിയെന്ന നിലപാടിലുറച്ച് അമീര്‍ ഉള്‍ ഇസ്‌ലാം

Thumb Image
SHARE

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം തെളിഞ്ഞെങ്കിലും പ്രതി അമീര്‍ ഉള്‍ ഇസ്‌ലാം താന്‍ നിരപരാധിയെന്ന വാദത്തിലാണ്. ഒന്നരവര്‍ഷം കൊണ്ട് രൂപവും ഭാവവും മാറിയെങ്കിലും ഇന്ന് കോടതിയില്‍ വന്ന അമീര്‍ കുറ്റം ചെയ്തില്ലെന്ന നിലപാട് സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരുന്നു. 

തികച്ചും ക്ഷീണിതന്‍. ആകെ അങ്കലാപ്പിലായ ഭാവം. ഒന്നരവര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ഇതെല്ലാം മാറി. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വന്നപോലൊരു രൂപമാറ്റം. തമിഴ്നാട്ടില്‍ നിന്ന് 2016 ജൂണ്‍ 14ന് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റിലായ അമീര്‍ ജോലി തിരഞ്ഞും ആരും ആശ്രയമില്ലാതെയും തികഞ്ഞ അങ്കലാപ്പിലായിരുന്നു. ഇന്ന് കോടതിയില്‍ ഇംഗ്ലീഷിലെ വിധി കേട്ടപ്പോള്‍ അതേ അങ്കലാപ്പ് തിരിച്ചെത്തി. ഒരു വനിതാ അഭിഭാഷക ഇംഗ്ലീഷിലെ വിധി അമീറിനായി പരിഭാഷപ്പെടുത്തിയപ്പോള്‍ ഭാവം മാറി. ഓരോ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ ഒരോന്നിനും താന്‍ ചെയ്തില്ല എന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. വിധി കേട്ട് തിരികെ ജയിലിലേക്ക് പോയ വഴിയും താന്‍ നിരപരാധിയെന്ന് അമീര്‍ ആവര്‍ത്തിച്ചു. 

MORE IN KERALA
SHOW MORE