പ്രേക്ഷകർക്ക് പ്രിയം മത്സരചിത്രങ്ങൾ

Thumb Image
SHARE

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ നാലാംദിവസവും പ്രേക്ഷകർക്ക് പ്രിയം മത്സരചിത്രങ്ങൾ. ഈ വിഭാഗത്തിൽ രാവിലെ ടാഗോറിൽ പ്രദർശിപ്പിച്ച കസാഖിസ്ഥാൻ ചിത്രം റിട്ടേണി മികച്ച പ്രതികരണം നേടി. രാത്രി പത്തരക്കുള്ള ഇന്തോനേഷ്യൻ പ്രേതസിനിമ സാത്താൻസ് സ്ലേവ്സ് ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

യുദ്ധത്തിന്റെ യാതനകളിൽ നിന്നും മോചനം തേടി അഫ്ഗാനിലേക്ക് കുടിയേറിയ കുടുംബം ഖസാക്കിസ്ഥാനിലേക്ക് തിരിച്ചെത്തുന്നതാണ് റിട്ടേണിയുടെ പ്രമേയം. സബിത് കുർമാൻ ബെകോവ് ആണ് സംവിധായകൻ. നല്ല സിനിമ കണ്ടിറങ്ങിയതിന്റെ സന്തോഷമായിരുന്നു പ്രേക്ഷകർക്ക്. 

മലീല് ദ ഫെയർവെൽ ഫ്ളവർ, ദ വേൾഡ് ഓഫ് വിച്ച് വീ ഡ്രീം ഡസിന്റ് എക്സിസ്റ്റ് എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റുചിത്രങ്ങൾ. മൂന്നു ചിത്രങ്ങളുടേയും ഇന്ത്യയിലെ ആദ്യപ്രദർശനമാണ് എന്ന പ്രത്യേകതകൂടിയുണ്ട്. ഇതിനുപുറമെ മത്സരവിഭാഗത്തിലെ മൂന്നുചിത്രങ്ങളുടെ രണ്ടാംപ്രദർശനവും ഇന്ന് നടക്കുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മലയാളസിനിമ ഇന്ന് വിഭാഗത്തിലെ പ്രധാന സിനിമ. ഭയത്തിന് പുതിയൊരു പര്യായം നല്‍കുന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് സാത്താ‍‍ൻസ് സ്ലേവ്സ് ഇന്ന് പ്രദർശിപ്പിക്കുന്നത്. തുടർച്ചയായ അവധി ദിവസങ്ങളിലുണ്ടായിരുന്ന വലിയ തിരക്കിന് മേളയിൽ കുറവുവന്നിട്ടുണ്ട്. റിസർവേഷനിലെ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കുകയും ചെയ്തു. എങ്കിലും തിയേറ്ററുകളിൽ പ്രവേശിക്കാൻ കഴിയാത്തവരുടെ ബഹളങ്ങൾക്ക് കുറവില്ല.‌‌ 

MORE IN KERALA
SHOW MORE