ഐഎഫ്എഫ്കെയിൽ താരമായി ചന്ദ്രകിരൺ

Thumb Image
SHARE

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ മൂന്നാംദിനം കൈയിലെടുത്തത് ഒരു കുട്ടിത്താരമാണ്. അതിശയങ്ങളുടെ വേനല്‍ എന്ന മലയാള ചിത്രത്തിലെ നായകന്‍ ചന്ദ്രകിരണ്‍. തന്റെ അഭിനയപാടവം കൊണ്ട് പ്രേക്ഷകരെ ഒന്നാകെ ഈ പത്തുവയസുകാരന്‍ കൈയ്യിലെടുത്തു 

ബുദ്ധിജീവികളുടേയും യുവാക്കളുടേയും മുതിര്ന്ന‍വരുടേതുമൊക്കെയാണ് ചലച്ചിത്രമേള എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാല് ഈ മുതിർന്നവർക്കിടയില്‍ താരമായത് ഈ കൊച്ചു പയ്യന്‍. 

മുംബൈ ചലച്ചിത്രമേളയിലടക്കം അതിശയങ്ങളുടെ വേനല്‍ പ്രദർശിപ്പിച്ചപ്പോള്‍ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചന്ദ്രകിരണാണ്. താര ജാഡയില്ലാതെ ആദ്യ സിനിമയുടെ പ്രദര്ശനം കുടുംബത്തോടൊപ്പം കാണാന്‍ എത്തിയതായിരുന്നു ഈ കുട്ടിത്താരം. 

സിനിമയുടെ പ്രമേയത്തിന് പൂര്ണത നല്കിയത് ചന്ദ്രയുടെ അഭിനയപാടവമാണ്. ഓരോ സീനും സ്വതസിദ്ധമായ ശൈലിയില്‍ ‍അഭിനയിച്ചു തീര്ത്ത താരം വൻകയ്യടി നേടി. മകന്റെ പ്രകടനത്തില്‍ അമ്മ കവിതയും ഏറെ സന്തോഷത്തിലാണ്. 

MORE IN KERALA
SHOW MORE