പൊള്ളാച്ചിയിൽ വാഹനാപകടം; 3 മലയാളികൾ മരിച്ചു

Thumb Image
SHARE

പൊളളാച്ചി ഉദുമൽപേട്ടയ്ക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടു. അങ്കമാലി മഞ്ഞപ്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

കാർ ഡ്രൈവർ ജിജിൻ , അമൽ ,ജാക്സൺ എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട് കാണാതായ ലിജോയ്ക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന അൽഫ അല്‍ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞദിവസം അങ്കമാലി മഞ്ഞപ്രയില്‍ നിന്നും പുറപ്പെട്ട സംഘം മൂന്നാർ സന്ദർശനം കഴിഞ്ഞ് പൊളളാച്ചിയിലേക്ക് വരുകയായിരുന്നു. ഉദുമല്‍പേട്ടയ്ക്ക് സമീപം കെഡിമേടില്‍ 7.30 നാണ് അപകടമുണ്ടായത്. കനാലിന്റെ കൈവരികള്‍ തകര്‍ത്ത് കാര്‍ വെളളത്തിലേക്ക് പതിച്ചു. തുടര്‍ന്ന് പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കാര്‍ കനാലിൽ നിന്ന് ഉയർത്തിയപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പൊളളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

MORE IN KERALA
SHOW MORE