പ്രധാനമന്ത്രി ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ അതിരൂപത

Thumb Image
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ഫിഷറീസ് മന്ത്രാലയത്തിന് രൂപം നല്‍കണമെന്നും രാവിലെ സഭയുടെ പള്ളികളില്‍ വായിച്ച ലേഖനത്തില്‍ ആവശ്യപ്പെട്ടു. ദുരന്തനിവാരണത്തിലേയും രക്ഷാപ്രവര്‍ത്തനങ്ങളിലേയും പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ ആറുമണി മുതല്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനാസംഗമങ്ങള്‍ നടത്തി.

ദേശീയ ദുരന്തമായി പ്രഖ്യാക്കണമെന്ന ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് ദുരന്തബാധിതപ്രദേശങ്ങളിൽ പ്രധാനമന്ത്രി എത്തണമെന്ന ആവശ്യത്തലേക്ക് സഭ എത്തിയത്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ഫിഷറീസ് മന്ത്രാലയം രുപീകരിക്കണമെന്നും ഒപ്പം ചേർക്കുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാളെ രാജ്ഭവൻ മാർച്ചിനും സഭ ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം കടലിൽ കാണാതായവർക്കായി കത്തോലിക്കാ സഭ ഇന്ന് പ്രാർഥന ദിനമായി ആചരിച്ചു. ദുരന്തബാധിതർ ഏറെയുള്ള പൂന്തുറ സെന്റ് തോമസ് പള്ളിയിൽ രാവിലെ ആരംഭിച്ച കുർബാനയിൽ ആയിരകണക്കിനു വിശ്വാസികൾ പങ്കെടുത്തു. മരിച്ചവർക്ക് സ്മരണയർപ്പിച്ച് സെമിത്തേരിയിലായിരുന്നു കുർബാന. ദുരന്തം നടന്ന് പത്തുദിനം പിന്നിട്ടിട്ടും ഉറ്റവരെ തേടിയുള്ള നിലവിളി തീരത്ത് ഇപ്പോഴും തുടരുന്നു

MORE IN KERALA
SHOW MORE