പി.വി അൻവറിന്റെ പാർക്കിലെ തൊഴിൽ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി

Thumb Image
SHARE

പി.വി അൻവർ എം.എൽ. എ യുടെ കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ വിവാദ പാർക്കിലെ തൊഴിൽ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അന്‍വര്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കുന്നതില്‍ കലക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കി. അതേസമയം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയ്ക്ക് അനുകൂല നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മലപ്പുറം ജില്ലാ കലക്ടറുടെ ശുപാര്‍ശ പൂഴ്ത്തിയെന്നത് പുറത്തുവന്നു 

പാര്‍ക്കില്‍ നൂറിലധികം ജീവനക്കാരുണ്ടെന്ന് പി.വി.അന്‍വര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുപതില്‍ താഴെ ആളുകള്‍ക്കാണ് പി.എഫ്, ഇ.എസ്.ഐ റജിസ്ട്രേഷനുള്ളതെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെ വിശദ അന്വേഷണത്തിന് ഇ.എസ്.ഐ കോര്‍പ്പറേഷനും പി.എഫ് ഓര്‍ഗനൈസേഷനും ഉത്തരവിട്ടിരുന്നു. ഇതിനുപുറമെ പാര്‍ക്കിന് തൊഴില്‍വകുപ്പിന്റെ അംഗീകാരമില്ലെന്നും കണ്ടെത്തിയതോടെയാണ് അന്വേഷണം നടത്തുമെന്ന് തൊഴില്‍ മന്ത്രി വ്യക്താക്കിയത് 

അനധികൃത തടയണ പൊളിക്കുന്നതില്‍ മലപ്പുറം കലക്ടരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് റവന്യുമന്ത്രി മന്ത്രി കോഴിക്കോട്ട് പറഞ്ഞു. 

അതേസമയം അനധികൃത തടയണ നിര്‍മാണത്തിന് ഒത്താശ ചെയ്ത ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കെതിരായ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയെന്നത് വ്യക്തായി. പഞ്ചായത്ത് സെക്രട്ടറി ഗുരുതമായ വീഴ്ച വരുത്തിയെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും കാണിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്ക് തുടര്‍ന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. 2015ല്‍ സെപ്റ്റംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടിയെടുത്തില്ല. ഇതില്‍ തദേശഭരണ മന്ത്രിക്ക് നല്‍കിയ പരാതിയും മുക്കി. പരാതി നല്‍കി മൂന്ന് മാസമായിട്ടും പരാതിയേ ഇല്ലെന്നാണ് മന്ത്രി അവകാശപെടുന്നത് 

MORE IN KERALA
SHOW MORE