ഭയമില്ലാതെ ശ്വസിക്കാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമെന്ന് പ്രകാശ് രാജ്

Thumb Image
SHARE

രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതക്കെതിരെ കടുത്ത വിമർശനവുമായി നടൻ പ്രകാശ് രാജ്. ഭയമില്ലാതെ ശ്വസിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു പ്രകാശ് രാജിന്റെ പരാമർശങ്ങൾ. ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളോടെയാണ് മേളക്ക് ഔദ്യോഗിക തുടക്കമായത്.

സദസിലും വേദിയിലും കത്തിച്ചുപിടിച്ച മെഴുകുതിരികളുമായാണ് ഓഖി ദുരന്തത്തിന് ഇരയായവരോട് ചലച്ചിത്രമേള ആദരവ് പ്രകടിപ്പിച്ചത്. ആഘോഷപരിപാടികൾ പൂർണമായും ഒഴിവാക്കി. തുടർന്നായിരുന്നു പ്രകാശ് രാജിന്റെ ഊഴം.

അസഹിഷ്ണുതയുടെ വക്താക്കൾ എല്ലാവരേയും നിശബ്ദരാക്കാൻ ശ്രമിക്കുന്നു. അതിനെതിരെ പ്രതിരോധം തീർക്കുകയാണ് കലാകാരന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ എസ്.ദുർഗക്കെതിരായ നീക്കങ്ങളേയും കടുത്ത ഭാഷയിൽ അദ്ദേഹം വിമർശിച്ചു.

പ്രകാശ് രാജിന്റെ ഓരോ വാക്കുകളേയും നിറഞ്ഞ കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്. പ്രമുഖ ബംഗാളി നടി മാധബി മുഖർജി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

MORE IN KERALA
SHOW MORE