ദുരന്തത്തിന്റെ ഒമ്പതാം ദിനവും ആഞ്ഞടിച്ചത് പ്രതിഷേധം; രോഷനടുവിൽ ഐസക്ക്

Thumb Image
SHARE

ദുരന്തത്തിന്റെ ഒമ്പതാം ദിനവും തീരമേഖലകളിൽ പ്രതിഷേധം അലയടിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമെന്ന അക്ഷേപമാണ് വ്യാപകമാകുന്നത്. തിരുവനന്തപുരം അടിമലത്തുറയിലെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ സ്ത്രീകളടക്കം രോഷവുമായെത്തി. 

ദുരിത ബാധിതരെ കാണാനെത്തിയ മന്ത്രിയെ തടഞ്ഞ് വയ്ക്കുന്നതിന് സമാനമായിരുന്നു പ്രതിഷേധം. വരാൻ വൈകിയതിലും ധനസഹായത്തിലെ പ്രശ്നങ്ങും പറഞ്ഞ് തൊഴിലാളികൾ രോഷം കൊണ്ടു. പരിഹരിക്കാമെന്ന ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രിക്ക് പോകാനായത്. 

നഷ്ടപരിഹാര പാക്കേജിലെ 20 ലക്ഷം 25 ലക്ഷമായി ഉയർത്തണം. മരിച്ചവരുടെ കുടുംബത്തിലൊരാൾക്ക് തൊഴിൽ നൽകണം. പ്രതിദിന സഹായമെന്ന നിലയിൽ പ്രഖ്യാപിച്ചിരിക്കുന്ന തുക വർധിപ്പിക്കണം തുടങ്ങിയവയാണ് തീരമേഖല ഒറ്റക്കെട്ടായി ഉയർത്തുന്ന ആവശ്യങ്ങൾ. വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ച ൽ ഇന്നും ഉൾക്കടലിൽ തുടരുകയാണ്. പല കാര്യങ്ങയിൽ പ്രതിഷേധം തുടരുമ്പോളും ഉറ്റവർ തിരികെ വരുമെന്ന പ്രതീക്ഷ തീരദേശക്കാർ കൈവിട്ടിട്ടില്ല. 

MORE IN KERALA
SHOW MORE