അൻവർ എം.എൽ.എയുടെ നിയമ ലംഘനം: വിശദീകരണം തേടുമെന്ന് സ്പീക്കർ

Thumb Image
SHARE

നിയമസഭ പരിസ്ഥിസമിതി അംഗമായ പി.വി. അൻവർ എം.എൽ.എ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനെതിരെ വിശദീകരണം തേടുമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് പി.വി. അൻവറിനെ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം സുധീരൻ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. 

അതീവ പരിസ്ഥിതി ലോല മേഖലയായ കക്കാടംപൊയിൽ പാർക്കും ചീങ്കണ്ണിപ്പാലിയിൽ തടയണയും നിർമിച്ച പി.വി അൻവറിനെ നിയമസഭ പരിസ്ഥിതി സമിതി അംഗമാക്കിയ വാർത്ത മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. മുല്ലക്കര രത്നാകരൻ ചെയർമാനായ സമിതിയിൽ അൻവറിനെ അംഗമാക്കിയതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് വി.എം. സുധീരൻ സ്പീക്കർക്ക് കത്തു നൽകിയത്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എം.എൽ.എക്ക് നൽകാനുള്ള വിശദീകരണം നൽകണമെന്നാണ് സ്പീക്കർ ആവശ്യപ്പെടുക. പി.വി. അൻവർ നൽകുന്ന വിശദീകരണത്തിന് ശേഷം സ്പീക്കർ തുടർ നടപടി സ്വീകരിക്കും. നിയമസഭ പരിസ്ഥിതി സമിതിയിൽ നിന്ന് പി.വി അൻവറിനെ ഒഴിവാക്കാൻ സ്പീക്കർക്ക് നിർദേശം നൽകാനാകും. 2015 ജൂലൈ മാസമാണ് പി.വി.അൻവർ കക്കാടംപൊയിലിൽ തടയണ നിർമിക്കുന്നത്. ആക്ഷേപങ്ങളെ തുടർന്ന് 2015ൽ ഓഗസ്റ്റ് 20ന് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ ന ൽ കി യി രുന്നു. 2016ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അൻവർ എം.എൽ.എയാകുന്നത്. അന്നു തന്നെ പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അൻവറിനെ നിയമസഭ പരിസ്ഥിതി സമിതിയിൽ അംഗമാക്കിയതിന് എതിരെയാണ് ആക്ഷേപം. 

MORE IN KERALA
SHOW MORE