ഓഖി: മൽസ്യതൊഴിലാളികൾ മടങ്ങിത്തുടങ്ങി

Thumb Image
SHARE

ഓഖി ചുഴലിക്കാറ്റിന്റെ ആശങ്കയൊഴിഞ്ഞതോടെ മഹാരാഷ്ട്രയുടെ തീരങ്ങളിലുണ്ടായിരുന്ന മൽസ്യതൊഴിലാളികൾ തിരികെമടങ്ങിതുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിനുബോട്ടുകളാണ് ഇന്നലെരാത്രിമുതല്‍ നാട്ടിലേക്കുതിരിച്ചത്. എന്നാൽ, ഗുജറാത്ത് തീരത്തെ ബോട്ടുകൾക്ക് തിരികെപോകാനുള്ള അനുമതി ഇനിയും വൈകുമെന്നാണ് വിവരം.

മുന്നറിയിപ്പിനെ തുടർന്ന്, ഈമാസം ഒന്നുമുതല്‍ തീരമണഞ്ഞ മൽസ്യതൊഴിലാളികളാണ് നാട്ടിലേക്ക് തിരികെമടങ്ങി തുടങ്ങിയത്. ഓഖി ഉയർത്തിയ ഭീഷണി ഇന്നലെരാത്രിയോടെതന്നെ ഒഴിഞ്ഞിരുന്നു. ഇതോടെ വിവിധബോട്ടുകൾ സംഘങ്ങളായി തിരിഞ്ഞാണ് പോകുന്നത്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, രത്നഗിരി മേഖലയിൽ നൂറുകണക്കിന് ബോട്ടുകളും ആയിരക്കണക്കിന് മൽസ്യ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ഇവരിലേറെയും തമിഴ്നാട് സ്വദേശികളും. കാലാവസ്ഥ അനുകൂലമായതോടെ നിരവധിപേർ മടങ്ങിയതായി സിന്ധുദുർഗിലുള്ള മൽസ്യതൊഴിലാളി ഫ്രാൻസിസ്പറഞ്ഞു.

മൽസ്യബന്ധനത്തിനായി തിരികെ കടലിലേക്ക് പോകുന്നവരുമുണ്ട്. അതേസമയം, ഗുജറാത്തിലെ വെരാവല്‍ , പോർബന്തർ തീരങ്ങളിലെത്തിയ മലയാളികളുൾപ്പെടെയുള്ള മൽസ്യതൊഴിലാളികളുടെ മടക്കം ഇനിയും വൈകിയേക്കും. വോട്ടെടുപ്പ് നടക്കുന്ന ഒൻപാതാംതീയതിക്ക് ശേഷമേ അധികൃതർ അനുമതിനൽകുകയുള്ളുവെന്നാണ് വിവരം. 

MORE IN KERALA
SHOW MORE