ചെല്ലാനത്ത് വൈദികരുടെ നേതൃത്വത്തിൽ നിരാഹാര സമരം

Thumb Image
SHARE

കടൽക്ഷോഭ ദുരിതം നേരിടുന്ന ചെല്ലാനത്ത് വൈദികരുടെ നേതൃത്വത്തിൽ നിരാഹാര സമരം. കടൽ ഭിത്തി നിർമിക്കുക, പുലിമുട്ടുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചെല്ലാനത്ത് ജനകീയ സമിതി സമരം തുടങ്ങിയത്. 

കടൽ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം തേടി ചെല്ലാനത്ത് നാട്ടുകാർ നടത്തുന്ന റിലേ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് വൈദികരും നിരാഹാരം തുടങ്ങിയത്. പത്തിലേറെ വൈദികരാണ് ഇവിടെ നിരാഹാരം അനുഷ്ഠിക്കുന്നത്. സമരത്തിന് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് ദുരിതാശ്വാസ ക്യാംപ് കൂടിയായ ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ എത്തിയത്. 

തുച്ഛമായ നഷ്ടപരിഹാരം നൽകി കണ്ണിൽ പൊടിയിടാൻ സർക്കാർ നോക്കേണ്ടതാണ് ചെല്ലാനത്തുകാരുടെ നിലപാട് സോട്ടുകൾ രണ്ടു സ്ത്രീകളുടെ ഒരു വൈദികന്റെ ഷോട്ടുകൾ കടൽക്ഷോഭത്തിൽ വീടുകളിലും ശുചിമുറികളിലും മണ്ണടിഞ്ഞത്തോടെ ചെല്ലാനത്ത് ജനജീവിതം ദുസ്സഹമാണ്. ആവശ്യങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. 

MORE IN KERALA
SHOW MORE