മാധ്യമവിലക്ക്; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം

Thumb Image
SHARE

മാധ്യമങ്ങളെ വിലക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ആവര്‍ത്തിച്ച് വിമര്‍ശിച്ച് പ്രതിപക്ഷം. പിണറായി വിജയന് മാധ്യമങ്ങളോട് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മാധ്യമങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ് നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും ആരോപിച്ചു.

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് അഹഹാസ്യമാണെന്നും മാധ്യമസ്വാതന്ത്ര്യം ഹനിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതികരിക്കാത്തെ മാധ്യമപ്രവര്‍ത്തകരെയും ചെന്നിത്തല കുറ്റപ്പെടുത്തി. 

മാധ്യമങ്ങളോടുള്ള സമീപനത്തിൽ പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. പ്രതിപക്ഷത്താകുമ്പോൾ മാത്രം മതി എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഭയപ്പെടുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ മാറ്റിനിർത്താൻ ശ്രമിക്കുന്നതെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. 

MORE IN KERALA
SHOW MORE