സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോപ്പിയടിച്ച സഫീര്‍ കരീമിന് ജാമ്യം

Thumb Image
SHARE

സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് പിടിയിലായ ഐ.പി.എസുകാരൻ സഫീർ കരീമിന് ജാമ്യം. ചെന്നൈ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നിലവിൽ തമിഴ്നാട് ക്രൈം ബ്രാഞ്ച് സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്. 

എഗ്മോർ കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സഫീർ കരീം ചെന്നൈ സെഷൻസ് കോടതിയെ സമീപിച്ചത്. മാധ്യമങ്ങളോട് സംസാരിക്കരുത്, രാവിലെയും വൈകുന്നേവും സിബി സി ഐ ഡി ഓഫിസിൽ വന്ന് ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ എത് സമയത്തും ഹാജരാകണം തുടങ്ങിയ ഉപാദികളോടെ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ സപ്തംബർ മുപ്പതിനാന്ന് ഹൈടെക് കോപ്പിയടി നടത്തിയതിന് മലയാളിയായ സഫീർ കരീമിനെ ഇന്റലിജൻസ് പിടികൂടുന്നത്. 

പരീക്ഷ എഴുതാൻ സഹായിച്ചതിന് ഭാര്യ ജോയ്സി, ലാ എക്സലൻസ് ഡയറക്ടർ രാംബാബു, സഫീറിന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഭാര്യ ജോയ്സിക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റ് മൂന്നു പേരും നിലവിൽ പുഴൽ ജയിലിലാണ്. തമിഴ്നാട് പൊലീസ് ആയിരുന്നു നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. പിന്നീടത് സി.ബിസി.ഐ ഡിക്ക് കൈമാറുകയായിരുന്നു. ഹൈടെക് കോപ്പിയടി സംബന്ധിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 

MORE IN KERALA
SHOW MORE