നിലമ്പൂർ വനത്തിലെ സായുധ പൊലീസിനെ അപ്രതീക്ഷിതമായി പിൻവലിച്ചു

Thumb Image
SHARE

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന നിലമ്പൂർ വനത്തിലെ ഫോറസ്റ്റ് സ്റ്റഷനുകളിലെ സായുധ പൊലീസിനെ അപ്രതീക്ഷിതമായി പിൻവലിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ നിലമ്പൂർ വനത്തിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം മാവോയിസ്റ്റുകൾ വെള്ളിയാഴ്ച ആചരിക്കാനിരിക്കെയാണ് ഈ നടപടി. 

മാവോയിസ്റ്റുകളായ കുപ്പുദേവരാജും അജിതയും കൊലപ്പെട്ട പടുക്ക , നേരത്തെ മാവോയിസ്റ്റ് ആക്രമണമുണ്ടായ വാണിയംപുഴ വനം സ്റ്റഷനുകളിലെ സായുധ പൊലീസിനെയാണ് ചൊവ്വാഴ്ച വൈകിട്ട് പിൻവലിച്ചത്. മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ വനം, പൊലീസ് സ്‌റ്റേഷനുകൾക്ക് നേരെ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇൻറലിജന്റ്സ് റിപ്പേർട്ടിനെ തുടർന്നാണ് നടപടി. പതിവായി മാവോയിസ്റ്റ് ഭീഷണി നേരിടുന്ന വനം സ്േറ്റഷനുകൾക്ക് യന്ത്രത്തോക്കേന്തിയ പൊലീസ് സംഘമായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്. ഒരു സി.ഐയും എസ്.ഐയും അടക്കം മുപ്പതംഗ പൊലീസാണ് വനം സ്റ്റേഷനുകൾക്ക് സുരക്ഷ നൽകിയിരുന്നത്. സായുധ പൊലീസ് പിൻമാറിയിരുന്നതോടെ മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിൽ നിരായുധരാണ് വനം ഉദ്യോഗസ്ഥർ. 

പടുക്ക സ്റ്റഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരോട് എടക്കര പൊലീസ് സ്‌റ്റേഷനിലും വാണിയം പുഴയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരോട് പോത്തുകൽ പൊലീസ് സ്റ്റഷനിലും റിcപ്പാർട്ട് ചെയ്യാനാണ് നിർദേശം. പൊലീസിന്റെ അപ്രതീക്ഷിത പിൻമാറ്റത്തിനെതിരെ വനം ഉദ്യോഗസ്ഥർ സർക്കാർ തലത്തിൽ പരാതി ഉന്നയിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE