ഫോൺകെണി: മംഗളംചാനലിന്റെ സംപ്രേഷണാനുമതി റദ്ദുചെയ്യണമെന്ന് കമ്മിഷൻ

Thumb Image
SHARE

ഫോൺകെണിവിവാദം സൃഷ്ടിച്ച മംഗളംചാനലിന്റെ സംപ്രേഷണാനുമതി റദ്ദുചെയ്യണമെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻശുപാർശ ചെയ്തു. മംഗളംചാനലിന്റെ മേലധികാരിക്കെതിരെ ക്രിമിനൽകുറ്റം ചുമത്തണമെന്നും കേസുകളിലെ അന്വേഷണം ഊർജിതമാക്കണമെന്നും റിപ്പോർട്ട് ശുപാർശചെയ്തു മന്ത്രിമാരും മാധ്യമങ്ങളുമായി ഇടപെടുന്നതിന് പെരുമാറ്റചട്ടം വേണമെന്നും കമ്മിഷൻ പറയുന്നു. 

ക്രിമിനൽഗൂഢാലോചനയുടെ ഭാഗമായി അശ്ലീലചുവയുള്ള ശബ്ദശകലം സംപ്രേഷണം ചെയ്ത മംഗളം ചാനലിന്റെ പ്രവർത്തന ലൈസൻസ് റദ്ദുചെയ്യാൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. സർക്കാരിന്റെയും, മാധ്യമപ്രവർത്തകയുടെയും പരാതിയിലാണ് ക്രിമിനൽകേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിലുള്ള അന്വേഷണം ഊർജിതപ്പെടുത്തണം. മംഗളംചാനലിന്റെ മേധാവിക്കെതിരെ ഇന്ത്യൻശിക്ഷാ നിയമം അനുസരിച്ച് കേസെടുക്കണം. ഇലക്രോടണിക്ക് മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മതിയായ നിയമങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാരിനോട് നിയമസഭ ശുപാർശചെയ്യണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. 

മാധ്യമങ്ങളുമായി മന്ത്രിമാർ എങ്ങിനെ ഇടപെടണമെന്നതിന് പെരുമാറ്റചട്ടം വേണമെന്നും റിപ്പോർട്ട് പറയുന്നു. സ്വകാര്യതയിലേക്ക് മാധ്യമങ്ങൾ കടന്നുകയറുന്നത് നിയമംമൂലം നിയന്ത്രിക്കണം. പൊതുഖജനാവിന് ഉണ്ടാക്കിയനഷ്ടം മംഗളം ചാനലിൽനിന്ന് ഈടാക്കമെന്നും പി.എസ്.ആന്റണി കമ്മിഷൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.  

MORE IN BREAKING NEWS
SHOW MORE