പിണറായി വിജയനെ തൽസ്ഥാനത്തു നിന്ന് നീക്കണമെന്ന് ഹർജി

Thumb Image
SHARE

മന്ത്രിസഭയ്ക്ക് കുട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തൽസ്ഥാനത്തു നിന്ന് നീക്കണമെന്ന് ഹർജി. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ നിന്ന് നാലു മന്ത്രിമാർ വിട്ടു നിന്നത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അതിനിടെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്ത സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പി അഷ്റഫും ഹൈക്കോടതിയെ സമീപിച്ചു. 

അസാധാരണ സാഹചര്യമാണ് മന്ത്രി സഭയിലേത്. ഇത് നാലു സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ മുഖ്യമന്ത്രി തന്നെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയ കാര്യമാണ്. തോമസ് ചാണ്ടി വിഷയത്തിൽ സിപിഐയുടെയും സിപിഎമ്മിന്റെയും പത്രങ്ങൾ മുഖപ്രസംഗങ്ങളിൽ കുടി പരസ്പര വിശ്വാസമില്ലായ്മ പ്രകടമാക്കുകയും ചെയ്തു. പാർട്ടി നേതൃത്വത്തിങ്ങളുടെ തുടർ നിലപാടുകൾ ഇതിന് ആക്കം കൂട്ടുന്നതായിരുന്നു. ലേക് പാലസ് ഭൂമി കയ്യേറ്റ വിഷയത്തിൽ അന്വേഷണം നടത്താനുള്ള റവന്യൂ മന്ത്രിയുടെ ഉത്തരവാണ് അതേ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന തോമസ് ചാണ്ടി ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ഇത് കൂട്ടുത്തരവാദിത്വമില്ലായ്മയുടെ തെളിവായി ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രിസഭയുടെ തലവനായ പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

MORE IN KERALA
SHOW MORE