സംസ്ഥാന സ്കൂൾകലോൽസവത്തിന്റെ നടത്തിപ്പിൽ ആശങ്ക

Thumb Image
SHARE

സംസ്ഥാന സ്കൂൾകലോൽസവത്തിന്റെ നടത്തിപ്പിൽ ആശങ്ക. കലോൽസവത്തിന്റെ മാന്വൽ ഉൾപ്പെടെയുള്ള വിവരങ്ങൾ അധ്യാപക സംഘടനകളെ അറിയിച്ചില്ലെന്ന് പരാതി. ചർച്ചയ്ക്ക് തയാറാകാതെ എകപക്ഷീയമായി കലോൽസവം നടപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു. 

സ്കൂൾ കലോൽസവത്തിന് ഒന്നരമാസംമാത്രം ശേഷിക്കെ നടത്തിപ്പ് സംബന്ധിച്ച് അധ്യാപക സംഘടനകളും പൊതുവിദ്യാഭ്യാസവകുപ്പും തമ്മിലുള്ള തർക്കം മുറുകുകയാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സംഘടനകളുമായി ചർച്ച നടത്താൻ വിദ്യാഭ്യാസവകുപ്പ് തയാറായിട്ടില്ലെന്നാണ് ആക്ഷേപം. കലോൽസവ മാന്വൽ ഉൾപ്പെടെ ജനുവരിയിൽ നടക്കേണ്ട മേളയുടെ ഒരു കാര്യങ്ങളും ചർച്ചയ്ക്ക് വിധേയമാക്കിയിട്ടില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിനെതിരെ അധ്യാപകസംഘടനകൾ രംഗത്തെത്തി. 

കലോൽസവ ദിനങ്ങൾ കുറച്ചതും മൽസരയിനങ്ങൾ കൂട്ടിയതും നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ കൂടിയാലോചന ആവശ്യമാണ്. എന്നാൽ ഇതുസംബന്ധിച്ചും യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ് പരാതി. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടായാൽ മാത്രമേ അടുത്ത സംസ്ഥാന കലോൽസവം സുഗമമായി നടപ്പാക്കാൻ സാധിക്കുവെന്നാണ് വിലയിരുത്തൽ 

MORE IN KERALA
SHOW MORE