തിരുവനന്തപുരം സംഘര്‍ഷം; ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് ഒഴിവാക്കാൻ നീക്കം

Thumb Image
SHARE

തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘര്‍ഷത്തില്‍ ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് ഒഴിവാക്കാൻ പാർട്ടി നീക്കം. അതേസമയം വധശ്രമക്കുറ്റം ഉൾപ്പടെ ചുമത്തിയ കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പൊലീസ്. അറസ്റ്റുതടയാൻ,, കൗൺസർമാർ ചികിൽസയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിപരിസരത്ത് കൂടുതൽ ബിെജപി പ്രവർത്തരെത്തിയിട്ടുണ്ട് 

ആറ്റുകാലിന് സമീപം സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബിജെപി കൗൺസിലർമാരെ അറസ്റ്റുചെയ്യാൻ നേരത്തെ മ്യൂസിയം പൊലീസ് എത്തിയെങ്കിലും പ്രവർത്തകർ ചെറുത്തു. നേതാക്കൾ ഡി.ജി.പിയെ േതാക്കള്‍ കണ്ടശേഷം അറസ്റ്റ് മതിയെന്നായിരുന്നു നിലപാട്. തുടർന്ന് നേതാക്കൾ ഡിജിപിയെ കണ്ടു. 

അതേസമയം വധശ്രമക്കുറ്റം ചുമത്തിയ കേസിൽ കൗൺസിലർമാരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് പറയുന്നു. ഇത് ചെറുക്കാൻ സംഘപരിവാർ സംഘടനകളിലെ കൂടുതൽ പ്രവർത്തകർ ആശുപത്രിപരിസരത്ത് എത്തിയത് സ്ഥിഗതികൾ സങ്കീർണമാക്കുന്നു. 

MORE IN KERALA
SHOW MORE