റീവാല്യുവേഷന്‍ ഫീസ് തിരിച്ചുനല്‍കും; തീരുമാനം മന്ത്രിയുടെ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്ന്

C-Ravindranath
SHARE

റീവാല്യുവേഷൻ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചുനൽകാൻ സാങ്കേതികസർവകലാശാലക്ക് വിദ്യാഭ്യാസമന്ത്രിയുടെ കർശന നിർദേശം. മന്ത്രിയുടെ ശാസനയെ തുടർന്ന് മടക്കിനൽകേണ്ട തുക അടുത്ത പരീക്ഷാഫീസുമായി ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ചു. എൻജിനീയറിങ് പരീക്ഷാ നടത്തിപ്പിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻവിദ്യാഭ്യാസ മന്ത്രി വിളിച്ചയോഗം നാളെ തിരുവനന്തപുരത്ത് ചേരും. 

പുനർമൂല്യനിർണ്ണയം കഴിഞ്ഞ് കുട്ടികൾക്ക് മടക്കി നൽകേണ്ടതുക , അടുത്തപരീക്ഷാഫീസുമായി ലയിപ്പിക്കാമെന്നായിരുന്നു സാങ്കേതിക സർവകലാശാലയുടെ ആദ്യതീരുമാനം. ഇത് നടപ്പാക്കാനായില്ലെന്ന് മാത്രമല്ല, തിരികെ നൽകാനുള്ള തുകയുടെ കുടിശ്ശിക ദിനം പ്രതി കൂടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രി ഇടപെട്ട് , പണം കുട്ടികൾക്ക് തിരികെ നൽകാൻ നിർദ്ദേശിച്ചത്. മന്ത്രി ശാസിച്ചപ്പോൾ സർവകലാശാലക്ക് അനുസരിക്കേണ്ടിവന്നു. കുടിശ്ശിക തുകയുടെ ആദ്യഗഡു ഒൻപത് ലക്ഷം രൂപ വിതരണത്തിനായി കോളജുകളുടെ അകൗണ്ടിലേക്ക് മാറ്റി. പുനർമൂല്യനിർണ്ണയത്തിന് ഒരു പേപ്പറിന് 600 രൂപയാണ് സാങ്കേതിക സർവകലാശാല വിദ്യാർഥികളിൽനിന്ന് വാങ്ങുന്നത്. ആദ്യം ലഭിച്ച മാർക്കിൽനിന്ന് 15 മാർക്ക് റീവാല്യൂവേഷനിൽകിട്ടിയാൽ , ഫീസ് കുട്ടിക്ക് തിരിച്ചു നൽകണം എന്നാണ് നിയമം. പരീക്ഷാ നടത്തിപ്പ് , മൂല്യനിർണ്ണയം, പുനർമൂല്യനിർണ്ണയം ഇവയിലെല്ലാം പ്രശ്നമുണ്ടെന്നാണ് വിദ്യാർഥി സംഘടനകൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ എല്ലാ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽമാരോടും വകുപ്പ് മേധാവികളോടും തിങ്കളാഴ്ച തലസ്ഥാനത്തെത്താൻമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. പരീക്ഷാനടത്തിപ്പുമായി അധ്യാപകർവേണ്ടരീതിയിൽസഹകരിക്കുന്നില്ലെന്ന പരാതി സർവകലാശാലയും വിദ്യാഭ്യാസമന്ത്രിക്ക് മുന്നിൽവെച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE