പട്ടികവിഭാഗക്കാരോടുളള പൊലീസ് സമീപനത്തിൽ മാറ്റമില്ലെന്ന് കമ്മിഷൻ

Thumb Image
SHARE

പട്ടികവിഭാഗക്കാരോടുള്ള പൊലീസ് സമീപനത്തിൽ രൂക്ഷവിമർശനവുമായി പട്ടികജാതി പട്ടിക വർഗ ഗോത്ര കമ്മീഷൻ. പട്ടികവിഭാഗങ്ങൾ നൽകുന്ന പരാതികൾ പൊലീസ് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് പി.എൻ വിജയകുമാർ. സ്വാധീനമില്ലാത്തതു കൊണ്ടാണ് പൊലീസ് സ്റ്റേഷനുകളിൽ പട്ടികവിഭാഗങ്ങൾക്് നീതി നിഷേധിക്കപ്പെടുന്നതെന്ന് ജസ്റ്റീസ് പി.എൻ.വിജയകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. 

പൊലീസ് ജനമൈത്രിയും ശിശുസൗഹൃവുമായെങ്കിലും പട്ടികവിഭാഗങ്ങളോടുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ലെന്ന് പട്ടികജാതി പട്ടികവർഗ കമ്മീഷൻ കുറ്റപ്പെടുത്തി. കൊല്ലത്ത നടന്ന സിറ്റിങ്ങിൽ വന്ന 60 പരാതികളിൽ 35 ഉം പൊലീസ് അതിക്രമങ്ങൾക്കെതിരായിരുന്നുവെന്ന് കമ്മീഷൻ പറഞ്ഞു. സംസ്ഥാനത്തേ എല്ലാ ജില്ലകളിലും സമാന സാഹചര്യമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പട്ടികവിഭാഗങ്ങളിൽ പെടുന്ന യുവാക്കളെ നിയവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് മർദിക്കുന്നതും പിന്നീട് നിരപരാധികളെന്ന്് കണ്ട് വിട്ടയക്കുന്നതും സ്ഥിരമാണെന്ന് ജസ്റ്റീസ് പി എൻ വിജയകുമാർ പറഞ്ഞു 

പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയാൽ അത് ഫലപ്രദമായി രേഖപ്പടുത്താൻ പോലും പൊലീസ് തയാറാവുന്നില്ല. സ്വാധീനമില്ലാത്തതു കൊണ്ടാണ് പട്ടികവിഭാഗങ്ങൾക്ക് നീതി ലഭിക്കാത്തതെന്ന് കമ്മീഷൻ വിമർശിച്ചു. പൊലീസിന്റെ മാത്രമല്ല റവന്യൂ ഉദ്യോഗസ്ഥരുടെയും സമീപനം മാറണമെന്ന് ജസ്റ്റീസ് പി.എൻ.വിജയകുമാർ പറഞ്ഞു. 

MORE IN KERALA
SHOW MORE