തിരുവനന്തപുരം കാർ അപകടത്തിന് കാരണം അമിത വേഗം

Thumb Image
SHARE

തിരുവനന്തപുരത്ത് ഒരാളുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിന് കാരണം അമിത വേഗമെന്ന് സ്ഥിരീകരിച്ചു. കാർ വേഗത്തിൽ പായുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇന്നലെ രാത്രി രാജ്ഭവന് മുന്നിലാണ് കാർ അപകടത്തിൽപെട്ട് ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. 

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അഞ്ച് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്. അപകടത്തിൽ പെടുന്നതിന് തൊട്ട് മുൻപുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അമിതവേഗമാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു. 

പാഞ്ഞ കാർ ആദ്യം ഒരു ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ചു. പിന്നെ വഴിയരികിലെ കോൺക്രീറ്റ് പോസ്റ്റിനെ തകർത്ത് തരിപ്പണമാക്കി മരത്തിലിടിച്ച് മറിഞ്ഞു. എസ് പി ഗ്രൂപ്പ് ഉടമകളില്‍ ഒരാളായ പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികള്‍ക്കും പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. മൽസരയോട്ടത്തിന് സമാനമായ വേഗത്തിലാണ് കാറെത്തിയതെന്ന് പരുക്കേറ്റ ഓട്ടോ ഡ്രൈവറും സാക്ഷ്യപ്പെടുത്തുന്നു. അമിത വേഗമാണ് അപകടകാരണമെനങ്കിലും മൽസരയോട്ടമല്ലെന്നാണ് പൊലീസിന്റെ നിഗമനം. 

MORE IN KERALA
SHOW MORE