മുന്നാക്കസംവരണം ന്യായീകരിച്ച് ദേസ്വം മന്ത്രി; എതിര്‍പ്പുമായി ലീഗ്

kadakampally-and-et-muhamme
SHARE

ദേവസ്വം നിയമനത്തിലെ മുന്നാക്കസംവരണത്തിനെ എതിര്‍ത്തും തുണച്ചും അഭിപ്രായങ്ങള്‍ ഉയരവെ, തീരുമാനത്തെ ന്യായീകരിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വംബോർഡിൽ മുന്നാക്ക സമുദായക്കാരിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം വിപ്ലവകരമെന്ന്  മന്ത്രി അവകാശപ്പട്ടു. മറ്റുള്ളവരുടെ സംവരണത്തെ ഇത് ബാധിക്കില്ല. 

ദേവസ്വം ബോർഡിൽ എല്ലാവരുടെയും സംവരണ ശതമാനം കൂട്ടി. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സാമ്പത്തിക സംവരണം നൽകണമെന്ന് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയമാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറ‍​ഞ്ഞു. മുന്നാക്കത്തില്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ അവസ്ഥ മനസിലാക്കണമെന്നും മന്ത്രി പറയുന്നു. 

തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌‌ലിം ലീഗ് രംഗത്തെത്തി. സര്‍ക്കാരിന്‍റെ തീരുമാനം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നു പറയുന്ന മുഖ്യമന്ത്രി ബിജെപിയുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനാണു ശ്രമിക്കുന്നതെന്നു  ലീഗ് അഖിലേന്ത്യ സെക്രട്ടറി ആരോപിച്ചു.  

സംവരണ വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സർക്കാരിന്റേത് അനാവശ്യ ഇടപെടലാണെന്നും ഇക്കാര്യം യുഡിഎഫിൽ ചർച്ച ചെയ്യുമെന്നും ഇ ടി പാലക്കാട്ട് പറഞ്ഞു. നേരത്തെ വി.ടി.ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

MORE IN KERALA
SHOW MORE