തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐയില്‍ ഭിന്നത

Thumb Image
SHARE

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐയില്‍ ഭിന്നത. രാജി വൈകിയിട്ടില്ലെന്നും പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സിപിഐ മന്ത്രിമാര്‍ ക്യാബിനറ്റ് ബഹിഷ്കരിച്ചത് പാര്‍ട്ടി ചര്‍ച്ചചെയ്യും. സീറോ ജട്ടി റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും കെ.ഇ.ഇസ്മയില്‍ ആലപ്പുഴയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

തോമസ് ചാണ്ടിയുെട രാജിവൈകിയത് സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന സിപിഐ നിലപാടിനെയാണ് കെ.ഇ.ഇസ്മയില്‍ തിരുത്തിയത്. പാര്‍ട്ടിയില്‍ എല്ലാവരും അറിഞ്ഞല്ല മന്ത്രിസഭായോഗം ബഹിഷ്കരിച്ചത്. ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും ഇസ്മയില്‍ വ്യക്തമാക്കി.തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ പോകുകയോ ആതിഥ്യം സ്വീകരിക്കുകയോ ചെയ്തിട്ടില്ല. റിസോര്‍ട്ടിന് സമീപത്തെ റോഡിന് എംപിയായിരിക്കെ ഫണ്ട് അനുവദിച്ചത് പാര്‍ട്ടിനേതാക്കളുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN KERALA
SHOW MORE