തോമസ്ചാണ്ടിയുടെ രാജി; സിപിഎമ്മും സിപിഐയും നേർക്കുനേർ

Thumb Image
SHARE

തോമസ്ചാണ്ടിയുടെ രാജിയുടെ പേരിൽ സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ. തോമസ് ചാണ്ടിയുടെ രാജിയുടെ ഖ്യാതി തട്ടിയെടുക്കാനാണ് സി.പി.ഐ പ്രതിനിധികൾ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. തൊട്ടുപിന്നാലെ, രാജിയുടെ ക്രെഡിറ്റുവേണ്ടെന്ന് സിപിഐയും തിരിച്ചടിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് കേരളത്തിൽ ഉണ്ടായതെന്ന് സി.പി.എം അവയിലബിൾ പി.ബി വിലയിരുത്തി. സി.പി.ഐ നിലപാടിനെ അപക്വമെന്നായിരുന്നു കോടിയേരിയുടെ വാദം. 

കയ്യടികള്‍ സ്വന്തമാക്കലും വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാതിരിക്കലുമാണ് സിപിഐയുടെ രീതിയെന്ന് കോടിയേരി. തോമസ് ചാണ്ടിയുടെ രാജി തലേന്നുതന്നെ സിപിഐയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. 

മന്ത്രിസഭാ ബഹിഷ്കരണതീരുമാനത്തെക്കുറിച്ച് ഇരുവരുടേയും വാദം ഇങ്ങനെ. സിപിഐ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡൽഹിയിൽ ചേർന്ന അവയിലബിൾ പിബിയെ അറിയിച്ചു. 

MORE IN KERALA
SHOW MORE