മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത് തോമസ്ചാണ്ടിയുടെ രാജി

Thumb Image
SHARE

തോമസ്ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന സൂചനയാണു മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എന്നാൽ രാജി എപ്പോഴെന്ന് ആവർത്തിച്ചു ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. എൻ.സി.പിയെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനമാകും ഉണ്ടാകുകയെന്നാണ് ഇതു നൽകുന്ന സൂചന. 

തോമസ്ചാണ്ടിക്കെതിരെ കോടതി പരാമർശം ഉണ്ടായതിനു പിന്നാലെ കോഴിക്കോട്ടു വെച്ച് മാധ്യമപ്രവർത്തകർ ഇക്കാര്യം ആവർത്തിച്ചു ചോദിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ ചോദ്യം ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ഇതായിരുന്നു. 

മുഖ്യമന്ത്രി പ്രതികരണത്തിനുശേഷമാണു എൻ.സി.പിയുടെ യോഗം കഴിഞ്‍ഞ് തീരുമാനം പുറത്തു വന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദം ചൂണ്ടികാട്ടി അനിവാര്യമായ രാജിയെ കുറിച്ചു മുഖ്യമന്ത്രി പറഞ്ഞെങ്കിലും കർക്കശ നിലപാടിലേക്ക് പോകില്ലെന്നാണ് സൂചനകൾ. അതായത് എൻ.സി.പി അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടു കൂടി പരിഗണിച്ചശേഷമാകും മുഖ്യമന്ത്രിയുടെ തീരുമാനം. 

MORE IN KERALA
SHOW MORE