ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശംതള്ളി കേരളം. നികുതി കുറയ്ക്കുന്നത് ചിന്തിക്കാനെ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. എക്സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ജി.എസ്.ടിയുണ്ടാക്കിയ സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അധികഭാരം എടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയില്ല എന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. വിലയേക്കാള്‍ വലിയ നികുതി പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നത് കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്. സംസ്ഥാനത്ത് ഈടാക്കുന്ന മൂല്യവര്‍ധിത നികുതി കുറയ്ക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിപ്പിച്ച വില കുറയ്ക്കാതെ എക്സൈസ് നികുതി ലിറ്ററിന് രണ്ടുരൂപ കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
വാറ്റ് നികുതിയില്‍നിന്ന് ലഭിച്ചിരുന്ന വരുമാനത്തില്‍ ഗണ്യമായ കുറവാണ് ജി.എസ്.ടി നടപ്പാക്കിയതോടെ സംസ്ഥാനഖജനാവിന് ഉണ്ടായത്. വരവും ചെലവും പൊരുത്തപ്പെടാതെ കടമെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് നികുതി ഇളവിന് തയ്യാറാകണമെന്ന കേന്ദ്രനിര്‍ദേശം ആലോചനകൂടാതെ ധനമന്ത്രി തള്ളുന്നത്.