വിശ്വാസികളായ അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്ന് കോഴിക്കോട് സാമൂതിരി. എന്നാല്‍ ക്ഷേത്രങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കരുത്. ഹിന്ദുവായി ജീവിക്കുന്ന ഗായകന് യേശുദാസിനെ പോലുള്ളവരെ മാറ്റി നിര്‍ത്തരുത്. സാമൂതിരിയ്ക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി ടി. ആര്. രാമവര്‍മ്മയാണ് നിലപാട് വ്യക്തമാക്കിയത്.
ഹിന്ദുവാണോ അഹിന്ദുവാണോ എന്നല്ല, വിശ്വാസം മാത്രമാകണം ക്ഷേത്ര പ്രവേശനത്തിനുള്ള മാനദണ്ഡം. കര്‍ശന നിയന്ത്രണത്തോടെയാണ് ഇത് നടപ്പാക്കേണ്ടത്. ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ അനുവദിയ്ക്കരുത്. ഹിന്ദു ധര്‍മ്മത്തില്‍ അടിയുറച്ച് വിശ്വസിയ്ക്കുന്ന ഗായകന് യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണം. ഭക്തരുടെ വിശ്വാസത്തിന് ഭംഗമേല്‍ക്കാത്ത തരത്തില്‍ ആചാരങ്ങള്‍ പാലിയ്ക്കാന്‍ ശ്രദ്ധിക്കണം.