E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കോഴിക്കോടിന്റെ സ്വന്തം ഹിറ്റ് മേക്കർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട്ടെ വലിയങ്ങാടിയെ അങ്ങാടിയും അങ്ങാടിക്കപ്പുറവുമായി സിനിമയിൽ ആഘോഷിക്കുകയായിരുന്നു ഐ.വി.ശശി. മാപ്പിളകലാപത്തിന്റെ ചരിത്രവഴികളിലൂടെ 1921ലേക്ക് ശശി നടന്നെത്തിയതും കോഴിക്കോട്ടെ തെരുവുകളിൽ നിന്നായിരുന്നു. സിനിമാജീവിതത്തിൽ ഒപ്പം നടന്നവരില്‍ അധികവും കോഴിക്കോട്ടുകാർ തന്നെ. 

കോഴിക്കോട്ടെ അത്താണിക്കലിൽ നിന്ന് മദിരാശിയിലെത്തി കോഴിക്കോട്ടേക്ക് ഐ വി ശശി മടങ്ങിയത് ഒരു സിനിമാസ്കോപ്പ് ഫ്രെയിമിലായിരുന്നു. വിജയം ഉറപ്പായതല്ലൊം അകാരത്തിൽ തുടങ്ങുന്ന സിനിമാപേരുകളാണെന്നൊരു ബോധ്യവുമുണ്ടായി അക്കാലത്ത്. അങ്ങിനെയാണ് ചരിത്രത്തിൽ പേരുകേട്ട വലിയങ്ങാടി സിനിമയിൽ അങ്ങാടിയായത്. 

തുടർച്ച ആലോചിച്ചപ്പോൾ അങ്ങാടിക്കപ്പുറത്തായി. പേരു മാറിയപ്പോഴും ലൊക്കേഷഷൻ മാറിയില്ല. അതിനു മുൻപ് അവളുടെ രാവുകൾ ആലോചിച്ചപ്പോഴും ഈ കോഴിക്കോട്ടുകാരൻ ലൊക്കേഷൻ ഹണ്ടിങ്ങിനായി ഇവിടെതന്നെയെത്തി. 

കഥയുടെയും ഡയലോഗുകളുടെയും വെടിക്കെട്ട് തീർത്ത് ഏറെക്കാലം ഒപ്പം നടന്നത് മറ്റൊരു കോഴിക്കോട്ടുക്കാരൻ , ദാമോദരൻ മാഷ്. ഇവിടത്തൂകാരായി തന്നെ കുതിരവട്ടവും ബാലൻ കെ നായരും കുഞ്ഞാണ്ടിയും നെല്ലിക്കോടും ശശിസിനിമകളെ ആഘോഷമാക്കി. മലയാളസിനിമയിലെ ശശികാലത്തിനൊപ്പം കോഴിക്കോട് മുതൽ കൂട്ടായുണ്ടായിരുന്നത് ഹരിഹരൻ. സിനിമാചർച്ചകളിൽ ‍ ഇരുവർക്കും മൗനത്തിന്റെ ഗൗരവം പറഞ്ഞ് എക്കാലവും കോഴിക്കോട്ടുണ്ടായിരുന്നത് എം.ടി, ഏറ്റവുമവസാനമായി ഈ പ്രതിഭയെ ആദരിക്കാൻ തെന്നിന്ത്യൻ സിനിമാലോകം ഒത്തുകൂടിയതും കോഴിക്കോട്ടെ സരോവരത്ത് . അഭിമുഖങ്ങളി്ൽ അപൂർവമായിരുന്നു ഈ പോപ്പുലർ സിനിമപ്രതിഭ.അത്തരെമൊന്ന് അദ്ദേഹം മനോരമ ന്യൂസിന് അനുവദിച്ചതും കോഴിക്കോട്ടെ ലൊക്കേഷനിൽ.