E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

കാര്‍ഡില്ലാതെയും എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ച് തട്ടിപ്പുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉടമയുടെ കൈവശം കാര്‍ഡുണ്ടായിട്ടും എടിഎമ്മുകളില്‍ നിന്ന് പണം തട്ടുന്ന സൈബര്‍ കള്ളന്‍മാര്‍ രംഗത്ത്. കാര്‍ഡ് ബ്ലോക് ചെയ്തിട്ടും തട്ടിപ്പുകാരെ തടുക്കാനായില്ല. മാത്രമല്ല,  ഡല്‍ഹിയിലെ ഒരു എടിഎം വഴിയാണ് പണം പോയതെന്ന് വ്യക്തമായിട്ടും തട്ടിപ്പുകാരുടെ ദൃശ്യങ്ങളൊന്നും സിസിടിവിയില്‍ പതിഞ്ഞിട്ടുമില്ല. മനോരമ ന്യൂസ് ടോപ് റിപ്പോര്‍ട്ടര്‍ അന്വേഷണം.

മനോരമ ന്യൂസ് ഇവിടെ പറയുന്നത് ഒറ്റരാത്രി എ.ടി.എം. തട്ടിപ്പിനിരയായ രണ്ടുപേരുടെ കഥയാണ്. രണ്ടുവട്ടമായിട്ടാണ് ഇവരുടെ അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിച്ചിരിക്കുന്നത്. ഈ വാര്‍ത്ത കാണുന്ന നിങ്ങളില്‍ പലര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടാകാം. പണം നഷ്ടപ്പെട്ടവരെല്ലാം വിവിധ സംസ്ഥാനങ്ങളിലെ എസ്.ബി.ഐ ശാഖകളില്‍ അക്കൗണ്ടുള്ളവരാണ്.

കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ അക്കൗണ്ടന്‍റായ കുല്‍ദീപ് ഗുപ്തയ്ക്ക് ഉത്തര്‍പ്രദേശിലെ ഒരു എസ്.ബി.ഐ ശാഖയിലാണ് അക്കൗണ്ട്. ഒക്ടോബര്‍ നാലിനു രാത്രി പതിനൊന്നരയ്ക്കും പിറ്റേന്ന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കുമിടയില്‍ കുല്‍ദീപിനു നഷ്ടമായത് എണ്‍പതിനായിരം രൂപ. 

ഡെറാഡൂണില്‍ ബിടെക് വിദ്യാര്‍ഥിയായ മോഹിത് ബസേരയ്ക്ക് ഉത്തരാഖണ്ഡിലെ എസ്.ബി.ഐ. ശാഖയിലാണ് അക്കൗണ്ട്. ഇതേ രാത്രി നഷ്ടപ്പെട്ടത് അറുപതിനായിരത്തി ഒരുന്നൂറുരൂപ.

ഇവരെ കൂടാതെ ഡല്‍ഹി സ്വദേശിനിക്ക് അറുപതിനായിരം രൂപയും മറ്റൊരാള്‍ക്ക് നാല്‍പത്തിമൂവായിരംരൂപയുമാണ് സമാനരീതിയില്‍ നഷ്ടമായത്. എ.ടി.എം.കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായാണ് ബാങ്കുകളില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി. എ.ടി.എം. കാര്‍ഡ് നിങ്ങളുടെ കയ്യില്‍ സുരക്ഷിതമായി ഉണ്ടെങ്കിലും പണം നഷ്ടപ്പെടാമെന്ന മുന്നറിയിപ്പാണ് ഈ തട്ടിപ്പിലൂടെ വ്യക്തമാകുന്നത്. 

ഡെറാഡൂണില്‍ ബിടെക് വിദ്യാര്‍ഥിയായ മോഹിത് ബസേര ഒരുഘട്ടത്തില്‍പോലും ഡല്‍ഹിയിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചിട്ടില്ലെന്ന് സഹോദരിയും ഡല്‍ഹി ഐ.ഐ.ടി.യിലെ ഗവേഷക വിദ്യാര്‍ഥിയുമായ പൂജ പറയുന്നു. ഡല്‍ഹി പിതംപുരയിലെ ഈ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചുവെന്നാണ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന മറുപടി. എങ്ങനെയാണ് ഈ പണം നഷ്ടപ്പെട്ടത്. 

എ.ടി.എമ്മില്‍നിന്ന് നാല്‍പതിനായിരംരൂപ  പിന്‍വലിച്ചതായി സന്ദേശം ലഭിച്ചയുടന്‍ തന്നെ മോഹിത് കാര്‍ഡ് ബ്ളോക്ക് ചെയ്തു. എന്നിട്ടും പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. രണ്ടാംതവണ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന ഇരുപതിനായിരത്തിഒരുന്നൂറുരൂപയും കൊണ്ട് കള്ളന്‍മാര്‍ പോയി. 

എണ്‍പതിനായിരംരൂപ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചുവെന്ന സന്ദേശം കുല്‍ദീപ് രാവിലെയാണ് കാണുന്നത്. എസ്.എം.എസ്. വായിച്ചെങ്കിലും ആദ്യം വിശ്വസിച്ചില്ല. പിന്നീട് ഇന്‍റര്‍നെറ്റില്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ്  തട്ടിപ്പിനിരയായ വിവരം ബോധ്യമായത്. 

കുല്‍ദീപിനെയും മോഹിത്തിനെയുംപോലെ  ഒട്ടേറെപേര്‍ എ.ടി.എം., ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്. ഇവരുടെ അക്കൗണ്ടില്‍ തട്ടിപ്പ് നടന്ന രാത്രി മറ്റ് പലര്‍ക്കും സമാന അവസ്ഥയുണ്ടായിട്ടുണ്ടാകാം. ഈ വിപത്തിനു അന്ത്യംകുറിക്കാന്‍ അടിയന്തരനടപടികളുണ്ടാകണമെന്നു മാത്രമാണ് പറയാനുള്ളത്.