സോളർ കേസിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസും ബി.ജെ.പിയും. വീണ്ടും നിയമോപദേശം തേടാനുള്ള നീക്കം സർക്കാരിന്റെ കുടിലതന്ത്രത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
സോളർ കേസിൽ വീണ്ടും നിയമോപദേശം തേടാനുള്ള നീക്കം സർക്കാരിന്റെ കുടിലതന്ത്രം പുറത്തു കൊണ്ടുവന്നെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ആദ്യ നിയമോപദേശം തെറ്റാണെന്ന് സർക്കാർ തന്നെ സമ്മതിച്ചിരിക്കുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ തേജോവധം ചെയ്ത് വോട്ടുതട്ടാനുള്ള നാടകമായിരുന്നു ഇതിനുപിന്നിലെന്നും ചെന്നിത്തല പറഞ്ഞു. സോളർ റിപ്പോർട്ട് പുറത്തുവന്നാൽ കോൺഗ്രസ് നേതാക്കൾക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തോട് എം.എം.ഹസൻ പ്രതികരിച്ചത് ഇങ്ങനെ.
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാനുള്ള നീക്കം സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് കെ.സുേരന്ദ്രന് പറഞ്ഞു.