പൊലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് തുടക്കമായി. കണ്ണൂർ ടൗൺ സർക്കിളിന് കീഴിലുള്ള ഉദ്യോഗസ്ഥരെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിച്ചാണ് പരിശോധന ആരംഭിച്ചത്. ഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക ക്ഷമത പരിശോധിച്ച് ഗ്രേഡ് നൽകുന്നത്.
ഓട്ടം, ചാട്ടം പൊലീസുകാരെല്ലാം സ്വന്തം കായിക ക്ഷമത തെളിയിക്കാനുള്ള തിരക്കിലാണ്. അഞ്ചിനങ്ങളില്‍ വനിതാ പൊലീസുകാർ ഉൾപ്പടെയുള്ളവർ മികവ് കാട്ടണം. പൊലീസുകാരുടെ പ്രകടനം കണ്ട് എസ്പിയും ഹാപ്പിയായി. നാന്നൂറ് മീറ്റർ ഓട്ടത്തില്മാത്രമാണ് പൊലീസുകാർ അല്പം തളർന്നത്. ജി.ശിവവിക്രം, ജില്ലാ പൊലീസ് മേധാവി.വിഷ്വൽസ് ഇൻസേര്ട്ട് ചെയ്യണം. ഈമാസം അവസാനത്തോടെ ജില്ലയിലെ കായിക ക്ഷമതാ പരിശോധ പൂര്‍ത്തിയാകും.
പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. താഴ്ന്ന ഗ്രേഡ് ലഭിക്കുന്ന ഉദ്യോഗസ്ഥർ കൂടുതൽ കായിക പരിശീലനം നടത്തി ക്ഷമത വീണ്ടെടുക്കേണ്ടിവരും.