കരമനയാറ്റിലെ കൂവക്കുടിയിൽ ചാടി നഴ്സിങ് വിദ്യാർഥിനി മുങ്ങിമരിച്ചു. കണ്ണംമ്പള്ളി സുമഭവനിൽ പ്രവാസി ശശികുമാർ–സുമ ദമ്പതികളുടെ മകൾ അഞ്ജലി(19) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണു സംഭവം. വെള്ളനാട് കൂവക്കുടി പുതിയ പാലത്തിനു സമീപത്തുകൂടി കരമനയാറിന്റെ തീരത്തെത്തി ആറ്റിൽ ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മുണ്ടേല സ്വദേശി അഷ്റഫ് അഞ്ജലിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ച ശേഷം ഒരു സ്ത്രീയെ ഏൽപ്പിച്ചു നാട്ടുകാരെ വിവരം അറിയിക്കാൻ പോയതിനിടെ സ്ത്രീയുടെ കൈതട്ടിമാറ്റി അഞ്ജലി ആറ്റിൽ ചാടുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
നെടുമങ്ങാട് നിന്നു സ്റ്റേഷൻ ഓഫിസർ സൂരജിന്റെ നേതൃത്വത്തിൽ അഗ്മിശമനസേന യൂണിറ്റെത്തി അരമണിക്കൂറിനുള്ളിൽ 25 മീറ്റർ അകലെ നിന്നു മൃതദേഹം മുങ്ങിയെടുത്തു. സംസ്കാരം പിന്നീട്. അഴിക്കോട് കോ–ഓപ്പറേറ്റീവ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്. സഹോദരി ആതിര