മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ബിജെപിയുടെ ജനരക്ഷാ യാത്രയുടെ മലപ്പുറം ജില്ലാ സമാപന സമ്മേളനം. ദൈവത്തിന്റെ സ്വന്തം നാടയിരുന്ന കേരളം ജിഹാദികളുടെ നാടായി മാറിയത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടുകൊണ്ടാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കുറ്റപ്പെടുത്തി.
ജാഥയായി ഞങ്ങള്‍ ഇങ്ങോട്ട് വരുമ്പോള്‍ വഴിയിലുള്ള ലൈറ്റുകള്‍ അണച്ചതായി ഞങ്ങള്‍ കണ്ടു. പിണറായി വിജയനോട് എനിക്ക് പറയാനുള്ളത് ലൈറ്റുകള്‍ അണച്ചാലും ഞങ്ങളുടെ ഉള്ളിലെ തീ കെടാതെ നില്‍ക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിയ്ക്കാനാണ് നേതാക്കളെല്ലാം ശ്രമിച്ചത്. കേരളത്തിൽ ജനാധിപത്യം നിഷേധിയ്ക്കപ്പെടുന്നുവെന്നായിരുന്നു മഹാരാഷ്ട മുഖ്യമന്ത്രിയുടെ ആരോപണം.
യാത്ര നയിയ്ക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും അഖിലേന്ത്യ വക്താവ് ഷാനവാസ് ഹുസൈനുമടക്കമുള്ള നേതാക്കളുടെയും സംസാരം മുഖ്യമന്ത്രിയെ ഉന്നം വച്ചായിരുന്നു.