E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അപകടക്കെണിയായി ഗ്രാമീണ, പൊതുമരാമത്ത് റോഡുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടായത് ഗ്രാമീണ, മുനിസിപ്പൽ, പൊതുമരാമത്ത് റോഡുകളിൽ. 2016 ൽ ഇരുപത്തി മൂവായിരം അപകടങ്ങളാണ് ഇത്തരം പാതകളിലുണ്ടായത്. അപകടങ്ങളിൽ പെടുന്നതിൽ മുന്നിൽ ഇരുചക്രവാഹനങ്ങളും കാറുകളാണെന്നും സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

2016 ൽ ദേശീയപാതകളിൽ 9221 വാഹനാപകടങ്ങളും സംസസ്ഥാനപാതകളിൽ 7124 അപകടങ്ങളുമാണ് ഉണ്ടായത്. അതേസമയം മുനിസിപ്പൽറോഡുകളിലും ഗ്രാമീണ റോഡുകളിലും പൊതുമരാമത്തിന് കീഴിലുള്ള റോഡുകളിലും ഉണ്ടായതാകട്ടെ 23075 അപകടങ്ങളാണ്. റോഡുകളുടെ ശോചനീയാവസ്ഥ, സിഗ്നലുകളുടെ അഭാവം, വെളിച്ചക്കുറവ് , ട്രാഫിക്ക് നിയന്ത്രണത്തിന് പൊലീസില്ലാത്തത് എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്. 2012 മുതലുള്ള കണക്കുകളനുസരിച്ച്, ഇരുചക്രവാഹനങ്ങളും കാറുകളാണ് അപകടത്തിൽപെടുന്നവാഹനങ്ങളിൽ മുന്നിൽ. 2015 ൽ 10121 ഉഉും 2016 ൽ 11020 കാറുകൾ അപകടങ്ങളിൽ ഉൾപ്പെട്ടു. ഇരുചക്രവാഹനങ്ങളാകട്ടെ ഇതിന്റെ ഇരട്ടിയോളമാണ്. 

കഴിഞ്ഞവർഷം മാത്രം 21, 500 ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ് മരണമടയുന്നവരിലേറെയും. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 8483 പേർമരിച്ചു. അമിതവേഗം, സിഗ്നലുകൾ അവഗണിക്കുക എന്നിവയാണ് റോഡുകളിലെ നിയമലംഘനങ്ങളിലേറെയെന്നും കണക്കുകൾകാണിക്കുന്നു. ഈവർഷം ആദ്യഎട്ടുമാസത്തെ കണക്കുകളനുസരിച്ച് അപകടങ്ങളിലും അപകടമരണങ്ങളിലും നേരിയ കുറവുണ്ടായിട്ടുണ്ട്. അപകടങ്ങളിൽനാല് ശതമാനവും അപകടമരണങ്ങളിൽ എട്ട് ശതമാനവും കുറഞ്ഞതായാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.