E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍. മതംമാറി വിദേശത്തേക്കുപോയ തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയെ സമീപിച്ചത്. ഹാദിയ കേസില്‍ കക്ഷിചേര്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

കേരളം ജിഹാദി പ്രവര്‍ത്തനങ്ങളുടെ വിളനിലമാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. മതപരിവര്‍ത്തനം നടക്കുന്ന കേസുകള്‍ക്ക് സമാനസ്വഭാവമുണ്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം എന്‍.ഐ.എ അടക്കം കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ബിന്ദുവിന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇരുപത്തിയൊന്ന് പേരെ അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും ഐഎസ് കേന്ദ്രങ്ങളിലേക്ക് കടത്തിയത് തന്നെയാണ് ഗൂഢാലോചനയ്ക്ക് പ്രധാനതെളിവെന്നും ചൂണ്ടിക്കാട്ടി. 

തന്നെ മതംമാറ്റാനും ഐഎസില്‍ ചേര്‍ക്കാനും ശ്രമമുണ്ടായി എന്നാരോപിച്ചാണ് മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി സുമതി ആര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹാദിയക്കേസ് ഒറ്റപ്പെട്ട വിഷയമല്ലെന്നും എന്‍ഐഎ അന്വേഷണൡം തന്നെയാണ് നടക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും സുപ്രീംകോടതിയെ സമീപിച്ചു. മുസ്‍ലിം ഏകോപനസമിതിയുടെ നേത‍ൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് നടത്തിയ പ്രതിഷേധപ്രകടനത്തില്‍ ഹാദിയക്കേസില്‍ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിക്കെതിരെ ഭീഷണിമുഴക്കിയത് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.