മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതിലും കേരളത്തിന്റെ സംഭാവനകള്‍ നിസ്തുലമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടയാണ് സംസ്ഥാനം സ്വീകരിച്ചത്.
Advertisement