ജനരക്ഷായാത്രയിൽ പ്രവര്‍ത്തകരുടെ പ്രകോപനപരമായ മുദ്രാവാക്യത്തിന്റെ പേരില്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനെതിരെ പൊലീസ് കേസെടുത്തു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയിൽ കൂത്തുപറമ്പ് പൊലീസാണ് കേസെടുത്തത്. എന്നാൽ ബിജെപി നേതാക്കൾക്കെതിരായ കള്ളക്കേസ് ജനങ്ങൾ തിരിച്ചറിയുമെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. യാത്ര മലപ്പുറം ജില്ലയില്‍ തുടരുകയാണ്.
ഭീഷണിപ്പെടുത്തൽ, പ്രകോപനപരമായ മുദ്രാവാക്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ, ക്രമസമാധാന അന്തരീക്ഷം തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വി. മുരളീധരനും പരവർത്തകർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ക്രമ സമാധാന നിൽ തകർന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആർ കെ. സിങ് മനോരമ ന്യൂസിനോട് പറഞ്ഞു.