പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഞ്ചുശതമാനം വാറ്റ് നികുതി സംസ്ഥാനങ്ങള്‍ കുറച്ചാല്‍ ജനത്തിന് ആശ്വാസമാകുമെന്നാണ് കേന്ദ്രനിലപാട്. നികുതി കുറയ്്ക്കുന്നത് സംസ്ഥാനം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം ജി.എസ്.ടിയുടെ മറവിൽ വ്യാപാരികൾ അമിതലാഭം എടുക്കുന്നത് തടയണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടും
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലീറ്ററിന് രണ്ടുരൂപവീതം കുറച്ചതിന് പിന്നാലെയാണ് വാറ്റ് നികുതി കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്്ലി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുമെന്ന് പെട്രോളിയം മന്ത്രി ധര്മേന്ദ്രപ്രധാന് അറിയിച്ചു
വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കണമെന്ന് സംസ്ഥാന സർക്കാരിനില്ലെന്ന് മന്ത്രി തോമസ് ഐസക് മലപ്പുറത്ത് പറഞ്ഞു. നികുതി കുറയ്ക്കുന്നത് പരിഗണിക്കാം. എന്നാല്‍ സംസ്ഥാനം നികുതി കുറച്ചാലും ഇന്ധനവില വീണ്ടും കൂട്ടുന്ന നയമാണ് കേന്ദ്രത്തിന്റേതെന്ന്് തോമസ് ഐസക് ആരോപിച്ചു
ജി.എസ്.ടിയെ അപാകതകളും പാളിച്ചകളും വ്യാപാരികള്‍ മുതലെടുക്കുന്ന സാഹചര്യത്തിലാണ് ഇതിന് തടയിടാന്‍ കേന്ദ്രത്തെ സമീപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. നികുതി റിട്ടേൺ വൈകിയാൽ പിഴ ഈടാക്കരുതെന്നും പരാതികള്‍ പരിഹരിക്കാന്‍ നടപടിയും ജി.എസ്.ടി കൗണ്‍സിലില്‍ സംസ്ഥാനം ആവശ്യപ്പെടും